ഇളമാട് പഞ്ചായത്ത് ബജറ്റ് സമ്പൂർണ പാർപ്പിടത്തിനും ഉൽപാദന മേഖലക്കും മുൻഗണന

ആയൂർ: ഉൽപാദന മേഖലയുടെ അഭിവൃദ്ധിയും സമ്പൂർണ പാർപ്പിട പദ്ധതിക്കും മുൻഗണന നൽകുന്ന ഇളമാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് എം.എ. സത്താർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ചിത്ര അധ്യക്ഷതവഹിച്ചു. പി.കെ. ബാലചന്ദ്രൻ, മിനിമോൾ, പി.വി. ഷീല സജീവ് എന്നിവർ സംസാരിച്ചു. 269.09 കോടി രൂപ വരവും 249.41 കോടി ചെലവും 1.46 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് നിർദേശം. സംസ്ഥാന സർക്കാറി​െൻറ ഭൂരഹിത ഭവനരഹിതർക്കായുള്ള ലൈഫ് സമ്പൂർണ ഭവന പദ്ധതിക്ക് പൂർണ പിന്തുണ ലഭ്യമാക്കി തെരുവുകളിലും സുരക്ഷിതമല്ലാത്ത ഭവനങ്ങളിലും താമസിക്കുന്ന ഒരു കുടുംബവും ഉണ്ടാകരുത് എന്ന ലക്ഷ്യം കൈവരിക്കും. ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ ദീർഘിപ്പിക്കുക, പൊതുകിണർ സംരക്ഷണം, കാർഷികമേഖലയിൽ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കാൻ കർഷകർക്ക് സഹായം, അംഗൻവാടി കെട്ടിടനിർമാണത്തിന് 80 ലക്ഷം, പട്ടികജാതി കുടുംബവീട് മെയിൻറനൻസ്, ഇടത്തറപ്പണ ചന്തക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിനും അർക്കന്നൂർ, കാരാളികോണം, ചെറുവക്കൽ, വേങ്ങൂർ എന്നിവിടങ്ങളിൽ പൊതുചന്ത ആരംഭിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ റിവോൾവിങ് ഫണ്ട്, പ്ലാസ്റ്റിക് മാലിന്യനിർമാർജനം, നദികൾ, തോടുകൾ, കുളങ്ങൾ എന്നിവയുടെ നവീകരണം, സ്ട്രീറ്റ് ലൈൻ ദീർഘിപ്പിക്കൽ, തെരുവുവിളക്കുകൾ സ്ഥാപിക്കുക, മെയിൻറനൻസ് എന്നിവക്കും റോഡ് നവീകരണം, സാംസ്കാരിക നിലയങ്ങൾ നവീകരണം, കമ്യൂണിറ്റി സ​െൻറർ, പകൽവീട് എന്നിവയുടെ പ്രവർത്തനം, കായികം, യുവജനക്ഷേമം, ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ, അംഗൻവാടി പോഷകാഹാരം, വൃദ്ധർ- വികലാംഗക്ഷേമം, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികൾ ബജറ്റ് വിഭാവനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.