പുനലൂർ വി.ഒ.യു.പി സ്കൂളിൽ ടാലൻറ് ലാബ്

പുനലൂർ: പ്രവർത്തനം തുടങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്കൂളിൽ എത്തുന്ന ഓരോ കുട്ടിയുടെയും കഴിവ് കണ്ടെത്തി വികസിപ്പിക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ടാലൻറ് ലാബ്. ഓരോ കുട്ടിയുടെയും കഴിവ് മനസ്സിലാക്കി ഒരേതരത്തിൽ ഉള്ളവരെ പ്രത്യേക ഗ്രൂപ്പാക്കും. പ്രാദേശികമായി ലഭ്യമാകുന്ന വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി ഇവർക്ക് പരിശീലനം നൽകും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയോ റിസോഴ്സ് പേഴ്സൺമാരുടെ സൗകര്യത്തിനോ പരിശീലനം ക്രമീകരിക്കും. കുട്ടികളുടെ കഴിവിനെ അടിസ്ഥാനമാക്കി 21 മേഖലകളിലെ ഗ്രൂപ്പുകളായി ക്രമീകരിച്ചിട്ടുണ്ട്. കഴിവും താൽപര്യവുമുള്ള ആർക്കും റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കാം. ടാലൻറ് ലാബി​െൻറ ഉദ്ഘാടനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. പി. ഫിലിപ്പ് അധ്യക്ഷതവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു അലക്സ്, എ.ഇ.ഒ ആർ. ഉണ്ണികൃഷ്ണൻ, യമുന സുന്ദരേശൻ, സനിൽകുമാർ, എസ്. രാജേന്ദ്രൻനായർ, എ. സുലോചന, മറിയംതോമസ്, രജീഷ് വിൻസൻറ് എന്നിവർ സംസാരിച്ചു. പുനലൂർ പേപ്പർമിൽ പ്രവർത്തിപ്പിക്കാൻ നടപടിവേണം പുനലൂർ: പ്രവർത്തനം നിലച്ച പുനലൂർ പേപ്പർമിൽ തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാൽ നൂറ്റാണ്ടോളം മുടങ്ങിക്കിടന്ന ഈ സ്ഥാപനം സർക്കാറി​െൻറ ഇളവുകളോടെ രണ്ടരവർഷം മുമ്പ് പുതിയ മാനേജ്മ​െൻറി​െൻറ ഉടമസ്ഥതയിൽ പ്രവർത്തനം തുടങ്ങിയതാണ് വീണ്ടും പൂട്ടിയത്. സർക്കാറിന് ഓഹരിയുള്ളതിനാൽ മിൽ തുറക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അറയ്ക്കൽ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോസഫ് മാത്യു അധ്യക്ഷതവഹിച്ചു. എബ്രഹാം മാത്യു, സ്റ്റാർസി രത്നാകരൻ, രാജൻ, വി. രാജൻപിള്ള എന്നിവർ സംസാരിച്ചു. പട്ടികവിഭാഗങ്ങൾക്ക് കൃഷിഭൂമി അനുവദിക്കണം പുനലൂർ: പാട്ടക്കാലവധി കഴിഞ്ഞ ഭൂമി ഏറ്റെടുത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് കൃഷിക്കായി രണ്ടു ഹെക്ടർ വീതം നൽകണമെന്ന് കെ.പി.എം.എസ് പത്തനാപുരം താലൂക്ക് യൂനിയൻ വാർഷികസമ്മേളനം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് വഴി വീട് നിർമിക്കുന്നതിന് പത്തുലക്ഷവും അനുവദിക്കണം. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.കെ. അർജുനൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ, സുരേഷ്കുമാർ, ആർ. മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കറവൂർ സോമരാജൻ (പ്രസി.), പ്രസന്ന, ബിഥിൻരാജ് (വൈസ്.പ്രസി.), പ്രശാന്ത് മണലിൽ (സെക്ര.), ആർ. മോഹനൻ, സുരേഷ്കുമാർ (അസി.സെക്ര.), സി.ബി. മിനിലാൽ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.