സ്​കോളർഷിപ്​​ തീയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം: ആം ആദ്മി ബീമ യോജന (ആബി) 2017-18 വർഷത്തേക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31വരെ ദീർഘിപ്പിച്ചു. ആബി പദ്ധതിയിൽ നിലവിൽ അംഗങ്ങളായ അപേക്ഷക​െൻറ ഒമ്പത് മുതൽ 12 വരെ പഠിക്കുന്ന (െഎ.ടി.െഎ ഉൾപ്പെടെ) പരമാവധി രണ്ട് കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത. സ്കൂളി​െൻറ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഒാൺലൈൻ ആയി എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും സമർപ്പിക്കാം. ഒാൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം ആബി പോളിസി സർട്ടിഫിക്കറ്റ്, കുട്ടികളുടെ ആധാർ എന്നിവയുടെ അസ്സൽ കൈയിൽ കരുതേണ്ടതാണ്. സ്കോളർഷിപ്പിനുള്ള അപേക്ഷ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും ചിയാകി​െൻറ വെബ്സൈേറ്റാ (www.chiak.org) അക്ഷയ കേന്ദ്രങ്ങളുമായോ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.