ഐ.ടി.എഫ് ഫ്യൂചർ മെൻസ് ടെന്നിസ് ടൂർണമെൻറിന് തുടക്കം

തിരുവനന്തപുരം: ഇൻറർ നാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഐ.ടി.എഫ് ഫ്യൂചർ മെൻസ് ടെന്നിസ് ടൂർണമ​െൻറിന് തിരുവനന്തപുരത്ത് തുടക്കമായി. ഫ്രാൻ‌സിൽനിന്നുള്ള പാവ്ലോവിക് ലൂക്കയുടെ സ്മാഷുകളെ ഒട്ടും പതറാതെ നേരിട്ട് എയർ വൈസ് മാർഷൽ എ.വി.എം ചന്ദ്രശേഖരൻ ടൂർണമ​െൻറ് ഉദ്‌ഘാടനം ചെയ്തു. ആദ്യ ദിന ഡബിൾ‍സ്‌ മത്സരങ്ങളിൽ കാലോ സിൽവ-തലേസ് ട്യൂറിനി (ബ്രസീൽ), കുനാൽ ആനന്ദ്--അൻവിത് (ഇന്ത്യ), ഗൊരാൻ മാർകോവിക്--മാനുവൽ പെന്ന ലോപസ് (സെർബിയ), എ. ഷൺമുഖം--നിതിൻ കുമാർ സിൻഹ (ഇന്ത്യ), പാവ്ലോവിക് ലൂക്ക (ഫ്രാൻസ്)--ദാൽവിന്ദർ സിങ് (ഇന്ത്യ), ധ്രുവ് സുനീഷ്- -കുന്നർ വസീറാനി (ഇന്ത്യ), അർജുൻ കഥേ- -എൻ. പ്രശാന്ത് (ഇന്ത്യ) എന്നീ സഖ്യങ്ങൾ വിജയിച്ചു. സിംഗിൾസ് മത്സരങ്ങളിൽ ലൂക്ക പാവ്ലോവിക്, പോപ്ലാവിസ്കി, ഡാനിയേൽ സരിച്ചാൻസ്കി, കർസൺ ശ്രീവാസ്തവ, സാമി റീഇൻവെയ്ൻ, വസിഷ്ട ചെറുക്കു, ജയേഷ് പുങ്ഗ്ലീയ, എ. ചന്ദ്രശേഖർ, ആര്യൻ ഗോവെയാസ്, മനീഷ് സുരേഷ്‌കുമാർ, എം. ജയപ്രകാശ്, ജി.എസ്. സഞ്ജയ്, എൻ. പ്രശാന്ത്, കയോ സിൽവ, താലിസ് ട്യൂറിനി, ദാൽവിന്ദർ സിങ്, ഹൊഅങ് നാം ലി എന്നിവർ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. ജർമനി, ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്‌സ്‌, ഇറ്റലി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര സീഡ് റാങ്കിങ് കളിക്കാരും ഇന്ത്യയിൽനിന്നുള്ള മുൻനിര കളിക്കാരും വരുംദിവസങ്ങളിൽ ആവേശം പകരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.