ആയുര്‍വേദത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത് പാരമ്പര്യ വൈദ്യന്മാര്‍ ^പിണറായി വിജയന്‍

ആയുര്‍വേദത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത് പാരമ്പര്യ വൈദ്യന്മാര്‍ -പിണറായി വിജയന്‍ തിരുവനന്തപുരം: ആയുര്‍വേദത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത് പാരമ്പര്യ വൈദ്യന്മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പഞ്ചകര്‍മ ചികിത്സയുടെ പ്രത്യേകത കൊണ്ട് ലോകത്തി‍​െൻറ പല ഭാഗത്തു നിന്ന് ചികിത്സ തേടി വരുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഗവേഷണങ്ങളും ഫലസിദ്ധി രേഖപ്പെടുത്തലും ഇല്ലാതെ വന്നതിനാല്‍ ചില സമയങ്ങളില്‍ ആയുര്‍വേദ ചികിത്സയെ വിലകുറച്ച് കാണിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിനാലാണ് ലോകോത്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വയം പ്രഖ്യാപിത വൈദ്യന്മാർക്കെതിരെയും കൂണുപോലെ മുളച്ചുപൊങ്ങുന്ന മസാജ് സ​െൻററുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് എം.എസ്. ശാര്‍ങ്ഗധരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍, സി.പി.എം പാളയം ഏരിയ സെക്രട്ടറി സി. പ്രസന്നകുമാര്‍, സംസ്ഥാന രക്ഷാധികാരി സൈബാസ്റ്റ്യന്‍, എം. ജനാര്‍ദനന്‍, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.