സ്​കൂൾ ഉച്ചഭക്ഷണത്തി​െൻറയും കുടിവെള്ളത്തി​െൻറയും ഗുണനിലവാരം ലബോറട്ടറിയിൽ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തി​െൻറയും കുടിവെള്ളത്തി​െൻറയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയിൽ പരിശോധിക്കാൻ തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയാറാക്കാനായി കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (സി.ഇ.പി.സി.െഎ) യുടെ കൊല്ലത്തുള്ള ലാബിനെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥി​െൻറ സാന്നിധ്യത്തിൽ ലാബ് അധികാരികളും പൊതുവിദ്യാഭ്യാസ ഡയറക്ടറും ധാരണപത്രത്തിൽ ഒപ്പുെവച്ചു. മാസത്തിൽ നിശ്ചിത എണ്ണം സ്കൂളുകളിലെ ഭക്ഷണത്തി​െൻറയും വെള്ളത്തി​െൻറയും സാമ്പിൾ ശേഖരിച്ചായിരിക്കും പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.