ഇ.എം.എസ്​ അനുസ്​മരണ ദിനാചരണത്തി​െൻറ ഭാഗമായി കഞ്ഞിവീഴ്​ത്ത്​

തിരുവനന്തപുരം: തൈക്കാട് ഇ.എം.എസ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് കൾചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഇ.എം.എസി​െൻറ 20ാമത് അനുസ്മരണ ദിനാചരണത്തി​െൻറ ഭാഗമായി മേട്ടുക്കട ജങ്ഷനിൽ നടന്ന കഞ്ഞിവീഴ്ത്ത് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.എസ്. സുനിൽ കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. രാധാകൃഷ്ണൻ, തമ്പാനൂർ മുരളി, വാർഡ് കൗൺസിലർ വിദ്യാമോഹൻ എന്നിവർ സംസാരിച്ചു. ഇ.എം.എസ് മെേമ്മാറിയൽ സ​െൻററി​െൻറ പ്രസിഡൻറ് പി.യു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സുരേഷ് കുമാർ സ്വാഗതവും സംഘാടക സമിതി ചെയർമാൻ രാജേന്ദ്രൻ ആചാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.