ഹാൻറക്​സി​െൻറ ബാങ്ക്​ അക്കൗണ്ട്​ എ.​െഎ.ടി.യു.സി യൂനിയൻ ഇടപെട്ട്​ മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ തലസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ഹാൻറക്സ് ഇൻറർനാഷനൽ ഗാർമ​െൻറ്സ് യൂനിറ്റിലെ എ.െഎ.ടി.യു.സി യൂനിയനിൽ അംഗങ്ങളായ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക സംബന്ധിച്ച് ഹൈകോടതി വിധി നടപ്പാക്കാത്ത മാനേജ്െമൻറ് നടപടിക്കെതിരെ യൂനിയൻ ലേബർ കമീഷണറെ സമീപിച്ചതി​െൻറ പേരിൽ ജില്ല ലേബർ ഒാഫിസർ കലക്ടർക്ക് നൽകിയ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ ഹാൻറക്സി​െൻറ േപരിൽ തിരുവനന്തപുരം ശാന്തിനഗർ എസ്.ബി.െഎ ശാഖയിൽ നിലവിലുണ്ടായിരുന്ന 13,72,627 രൂപ റവന്യൂ അധികൃതർ ഇടപെട്ട് മരവിപ്പിച്ച് ഉത്തരവായി. ഉത്തരവ് ബാങ്കിന് കൈമാറി. ഹാൻറക്സ് ഇൻറർനാഷനൽ ഗാർമ​െൻറ്സ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് പട്ടം ശശിധര​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇടെപട്ട് ഹാൻറക്സിനെതിരെ ജപ്തി നടപടി സ്വീകരിച്ചത്. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആകെ തുക 93,60,000 രൂപയാണ്. ബാക്കി തുകക്ക് ഹാൻറക്സ് വക ഭൂമി ജപ്തി ചെയ്ത് ലേലം ചെയ്യാവുന്ന നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നും പട്ടം ശശിധരൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.