ബോണക്കാട്‌ കുരിശുമല തീര്‍ഥാടനത്തിന്‌ നാളെ​ തുടക്കം

തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമല തീര്‍ഥാടനത്തിന്‌ ബുധനാഴ്ച തുടക്കമാവും. ദുഃഖവെള്ളി ദിവസം വരെ തുടരുന്ന തീര്‍ഥാടനത്തിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കുരിശുമല റെക്‌ടര്‍ ഫാ. ഡെന്നിസ്‌ മണ്ണൂര്‍ അറിയിച്ചു. മലങ്കര കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ്‌ കാതോലിക്ക ബാവ, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സ​െൻറ് സാമുവല്‍, ദക്ഷിണ കേരള മഹായിടവക ബിഷപ്‌ റവ. എ. ധര്‍മരാജ്‌ റസാലം,തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്‌തുദാസ്‌, മലങ്കര രൂപത സഹായ മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്‌, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ഡോ. തോമസ്‌ തറയില്‍ തുടങ്ങിയവര്‍ തീർഥടന നാളുകളിൽ ബോണക്കാെട്ടത്തും. ബുധനാഴ്ച രാവിലെ 10ന്‌ ബിഷപ്‌ ഡോ. ആര്‍. ക്രിസ്‌തുദാസ്‌ തീര്‍ഥാടന പതാക ഉയര്‍ത്തും. സമൂഹദിവ്യബലിക്കും ബിഷപ്‌ നേതൃത്വം നല്‍കും. വൈകീട്ട്‌ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം എം.എൽ.എ സി. ദിവാകന്‍ ഉദ്‌ഘാടനം ചെയ്യും. കെ.എസ്. ശബരീനാഥന്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തീര്‍ഥാടനത്തി​െൻറ സുഗമമായ നടത്തിപ്പിനായി 250 വളൻറിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്‌. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.