സംസ്ഥാനത്തെ മദ്യമെന്ന വിഷം കുടിപ്പിക്കരുത് ^ബീമാപള്ളി പൗരസമിതി

സംസ്ഥാനത്തെ മദ്യമെന്ന വിഷം കുടിപ്പിക്കരുത് -ബീമാപള്ളി പൗരസമിതി തിരുവനന്തപുരം: മദ്യത്തിൽനിന്നും ലഹരി പദാർഥങ്ങളിൽനിന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്ന് ബീമാപള്ളി കോളനി പൗരസമിതി കൂട്ടായ്മ പ്രസിഡൻറ് അബ്ദുൽ അസീസ് മുസ്ലിയാർ അഭിപ്രായപ്പെട്ടു. ജനങ്ങളെ മദ്യമെന്ന വിഷം കുടിപ്പിക്കുന്ന നയങ്ങളിൽനിന്ന് സർക്കാർ പിൻമാറണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. മദ്യക്കച്ചവടം ആപൽകരമാണെന്ന് സർക്കാറിനും ബന്ധപ്പെട്ടവർക്കും അറിയാവുന്നതാണ്. കോടതി വിധികർത്താക്കളും ഭരണകർത്താക്കളും സാധുക്കളായ ജനങ്ങളെ സംരക്ഷിക്കണം. അവിടെയാണ് സമാധാനവും സുരക്ഷിതവും. സംസ്ഥാനത്തുടനീളം മദ്യമൊഴിക്കലായാൽ ജനജീവിതം ദുസ്സഹകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.