ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങള്‍ക്ക് 19 മുതല്‍ പഞ്ചായത്ത് ഓഫിസില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാം. 19ന് ഒന്ന്, രണ്ട്, 17 വാര്‍ഡുകളും 20 - ന് 14, 15, 16 വാര്‍ഡുകളും 21ന് 11, 12, 13 വാര്‍ഡുകളും 22ന് ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളും 23ന് അഞ്ച്, ആറ്, 10 വാര്‍ഡുകളും 24ന് മൂന്ന്, നാല് വാര്‍ഡുകാര്‍ക്കുമാണ് അവസരമെന്ന് പ്രസിഡൻറ് അറിയിച്ചു. ഇസത്തുൽ ഇസ്ലാം സ്കൂൾ വാർഷികം ചവറ: തേവലക്കര നടുവിലക്കര ഇസത്തുൽ ഇസ്ലാം യു.പി സ്കൂൾ നാൽപ്പത്തി ഒന്നാമത് വാർഷികവും അധ്യാപക രക്ഷാകർതൃസംഗമവും സംഘടിപ്പിച്ചു. തേവലക്കര പഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. ചവറ എ.ഇ.ഒ റഹീം, ബി.പി.ഒ ബിജു, ഗ്രാമപഞ്ചായത്ത് അംഗം ബിന്ധ്യ അജയൻ, ഹബ്സത്ത്, മഹേഷ്, മുംതാസ്, ഗോവിന്ദപ്പിള്ള എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപരിപാടികൾ അരങ്ങേറി. യുവജനസദസ്സ് ഇന്ന് ചവറ: ബേബി ജോൺ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചവറയിൽ ആർ.വൈ.എഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന സദസ്സ് സംഘടിപ്പിക്കുമെന്ന് ആർ.വൈ.എഫ് ജില്ല പ്രസിഡൻറ് എസ്. ലാലു, നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് കാട്ടൂർ എം. കൃഷ്ണകുമാർ, സെക്രട്ടറി വിഷ്ണു മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർ.എസ്.പി സ്ഥാപകദിനമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചവറ ബസ്സ്റ്റാൻഡിലാണ് പരിപാടി. സഹിഷ്ണുത ഭാരതം മതേതര ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന യുവജന സദസ്സി​െൻറ ഉദ്ഘാടനം മുൻ മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.