വെട്ടിക്കവല ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തും ----------------------------------------------------------

കൊട്ടാരക്കര: വെട്ടിക്കവല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസവും കലാകായിക മേഖലയിൽ കഴിവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് ഹൈടെക് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ. സിന്ധു, ഹെഡ്മിസ്ട്രിസ് എസ്. ശാലി, പി.ടി.എ പ്രസിഡൻറ് ബി. അനിൽകുമാർ എന്നിവർ പറഞ്ഞു. മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമാണത്തിന് അഞ്ച് കോടി സർക്കാർ അനുവദിച്ചു. ബാക്കിതുക ജനപ്രതിനിധികൾ, അഭ്യുദയ കാംക്ഷികൾ, പൂർവവിദ്യാർഥി കൂട്ടായ്‌മ എന്നിവരിൽനിന്നും കണ്ടെത്തും. അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികളും ജൈവ വൈവിദ്യപാർക്കും മാലിന്യനിർമാർജന പ്ലാൻറ്, ഡിജിറ്റൽ ലൈബ്രറി, കൗൺസലിങ് സ​െൻറർ, ഹൈടെക് ലാബുകൾ, സെമിനാർ ഹാൾ, മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയം എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതിക്കായി ഏഴ് കോടിയുടെ മാസ്റ്റർ പ്ലാനാണ് തയാറാക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.