ഭിന്നശേഷിക്കാര്‍ക്ക് പരിശീലനത്തിന് തുടക്കം

തിരുവനന്തപുരം: 'സുരക്ഷിത കേരളം' പദ്ധതിയുടെ മുന്നോടിയായി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ദുരന്ത നിവാരണ അതോറിറ്റിയുടെയും സാമൂഹികനീതി വകുപ്പി‍​െൻറയും സഹകരണത്തില്‍ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. കോട്ടയത്ത് തിങ്കളാഴ്ച ആദ്യ പരിശീലനം ആരംഭിക്കും. പ്രഥമ ശുശ്രൂഷ, ദുരന്തത്തെ അതിജീവിക്കാനുള്ള നൈപുണ്യം, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ജില്ല തലത്തിെല പരിശീലനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷാകർത്താക്കള്‍ക്കും പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നായി 3000 ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളായിക്കഴിഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ 0471-2331345 എന്ന നമ്പറിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.