തീരത്ത് ഭൂഗർഭജല ചൂഷണം വ്യാപകം; പിന്നിൽ വൻകിടഹോട്ടലുകളും റിസോർട്ടുകളും

*ജലചൂഷണം കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് * ടാങ്കറുകളിൽ വിതരണം ചെയ്യുന്നത് മലിന ജലവും പൂന്തുറ: ജില്ലയുടെ തീരദേശ മേഖലകളിൽ ഭൂഗർഭജല ചൂഷണം വ്യാപകമാകുന്നു. നഗരത്തിലെയും തീരപ്രദേശങ്ങളിലെയും വൻകിടഹോട്ടലുകളും റിസോർട്ടുകളുമാണ് ജലചൂഷണത്തിനു പിന്നിൽ. പരിശോധനകൾ ഇല്ലാത്തത് കാരണം ചൂട് കനത്തതോടെ ജല ചൂഷണം വ‍്യാപകമായി. ഇതോടെ തീരദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമായി. ജലചൂഷണത്തിന് നിരോധനമുള്ള ജില്ലയുടെ തീരപ്രദേശങ്ങളിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയും വാടകക്ക് എടുത്തും ആഴത്തിൽ കുഴൽക്കിണറുകൾ കുഴിച്ചാണ് ജലചൂഷണം നടക്കുന്നത്. ചൂഷകർക്ക് ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളിൽ ചിലരുടെയും പിന്തുണ ലഭിക്കുന്നുെണ്ടന്ന് നാട്ടുകാർ ആരോപിച്ചു. പൂവാർ, പുളിങ്കുടി, ചൊവ്വര, മരപ്പാലം, വേളി തുടങ്ങിയ തീരപ്രദേശങ്ങളിൽ വ്യാപകമായി ജലചൂഷണം നടക്കുെന്നന്ന പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ കലക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകൾ ലംഘിച്ചാണ് കുടുതൽ ആഴത്തിൽ കുഴൽക്കിണറുകൾ സ്ഥാപിച്ച് ജലചൂഷണം തുടരുന്നത്. എതിർക്കുന്നവരെ തടയാൻ ഗുണ്ടകളെ വരെ ഉപയോഗിക്കുന്നുണ്ട്. ഇവരെ ഭയന്ന് വീട്ടിന് തൊട്ടടുത്തുള്ള വസ്തുവിൽനിന്ന് ജലചൂഷണം നടക്കുന്നത് കണ്ടാൽ പോലും പുറത്ത് പറയ്യാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. വിവരം പൊലീസിനെ അറിയിച്ചാൽ ഇതു തങ്ങളുടെ പരിധിയിലല്ല എന്നും ജലഅതോറിറ്റിയെ വിവരം അറിക്കാമെന്നും പറഞ്ഞ് പൊലീസും തടിയൂരാറാണ് പതിവ്. ജലക്ഷാമമുള്ള പ്രദേശങ്ങളിൽ വിതരണം ചെയ്യാനായി വെള്ളയമ്പലത്തെ ജലഭവനിൽനിന്ന് ടാങ്കറിൽ കൊണ്ടുപോകുന്ന ജലം പോലും ടാങ്കറുകാർ റിസോർട്ടുകാർക്കും ഹോട്ടലുകാർക്കും മറിച്ച് വിൽക്കുന്ന അവസ്ഥയുമുണ്ട്. ഇതുകാരണം സാധാരണക്കാർക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ജലഭവനിൽനിെന്നടുക്കുന്ന ശുദ്ധീകരിച്ച ജലം റിസോർട്ടുകൾക്ക് മറിച്ച് വിറ്റശേഷം മാലിന്യം നിറഞ്ഞ് ഒഴുകുന്ന തോടുകളിലും അറവ്മാലിന്യം വലിച്ചെറിയുന്ന ആറുകളിൽനിന്നും ശേഖരിക്കുന്ന ജലം ഒരുവിധ ക്ലോറിനേഷനും നടത്താതെയാണ് തീരേദേശത്ത് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന മലിനജലത്തിനു പോലും അമിത തുകയും ഈടാക്കുന്നുണ്ട്. തീരദേശത്ത് എത്തുന്ന ടാങ്കറിലെ വെള്ളം മാസങ്ങൾക്കു മുമ്പ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോൾ ഉപയോഗ യോഗ്യമെല്ലന്ന് കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദനണ്ഡപ്രകാരമുള്ള ബാക്ടീരയുടെ അനുവദനീയമായ അളവി‍​െൻറ 60 മടങ്ങാണ് കണ്ടെത്തിയത്. ടാങ്കർ വെള്ളത്തിൽ പി.എച്ച് മൂല്യവും വേണ്ടതിലും വളരെ കുറവാണ്. വെള്ളത്തിൽ അമ്ലാംശം ഉള്ളതിനാൽ കുടിക്കാൻ യോഗ്യമെല്ലന്നും ആരോഗ്യ വകുപ്പി​െൻറ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ ഇത്തരം സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന അവസ്ഥയാണ്. ജലഅതോറിറ്റിയുടെ െപെപ്പുകൾ വഴി ഇടക്കിടെ വരുന്ന വെള്ളത്തിൽ പലപ്പോഴും മാലിന്യത്തി​െൻറ അംശം ഉള്ളതിനാൽ ഈ വെള്ളവും കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്. തീരദേശത്ത് കൂടി കടന്നുപോകുന്ന െപെപ്പുകൾ അധികവും കാലപ്പഴക്കത്താൽ തുരുമ്പിച്ച അവസ്ഥയിലാണ്. നൂൽകനത്തിലാണ് വല്ലപ്പോഴും വെള്ളമെത്തുന്നതും. ഇതു കാരണം പണം അടച്ച് വാങ്ങുന്ന കുടിവെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.