കാറ്റിലും മഴയിലും പേരൂര്‍ക്കട പ്രദേശത്ത് രണ്ടിടങ്ങളില്‍ മരംവീണു

*ബൈക്ക് യാത്രക്കാരന് പരിക്ക് പേരൂര്‍ക്കട: കാറ്റിലും മഴയിലും പേരൂര്‍ക്കട പ്രദേശത്ത് രണ്ടിടങ്ങളില്‍ മരംവീണു. ബൈക്ക് യാത്രികന് സാരമായ പരിക്കേറ്റു. കുടപ്പനക്കുന്ന്, പേരൂര്‍ക്കട ഇന്ദിരാ നഗര്‍ എന്നിവിടങ്ങളിലാണ് കാറ്റില്‍ മരങ്ങള്‍ കടപുഴകിയത്‌. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് പേരൂര്‍ക്കട കുടപ്പനക്കുന്ന് എം.എല്‍.എ റോഡില്‍ മരംവീണത്‌. റോഡരികില്‍ നിന്നിരുന്ന പാഴ്മരം മറിഞ്ഞ് വീണ് അതുവഴി കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. കുടപ്പനക്കുന്ന് സ്വദേശിയും ലൈവ് സ്റ്റോക്ക് ഫാം ജീവനക്കാരനുമായ അഭിലാഷിനാണ് (33) മരംവീണ് തലക്ക് സാരമായി പരിക്കേറ്റത്. സംഭവംകണ്ട സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ ഉടന്‍തന്നെ ജില്ല മാതൃകാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പേരൂര്‍ക്കട ഇന്ദിരാ നഗറില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്ന തെങ്ങ് റോഡിലേക്ക് വീണത്‌. വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങ് വീണ് രണ്ട് പോസ്റ്റുകള്‍ക്ക് കേടുപാടുണ്ടായി. ലൈന്‍ കമ്പികള്‍ പൊട്ടിവീണതോടെ പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. വിവരം അറിഞ്ഞെത്തിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.