രവീന്ദ്രന്‍ സ്മൃതിസന്ധ്യ 22ന് നിശാഗന്ധിയില്‍

തിരുവനന്തപുരം: ചലച്ചിത്ര സംഗീതശാഖയിൽ ഇൗണങ്ങളുടെ വസന്തം തീർത്ത സംഗീതപ്രതിഭ രവീന്ദ്രന്‍ മാസ്റ്ററെ അനുസ്മരിക്കാന്‍ ജനഹൃദയയും ട്രാവന്‍കൂര്‍ മ്യൂസിക് ക്ലബും 'രവീന്ദ്രന്‍ സ്മൃതിസന്ധ്യ' സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന പരിപാടിയില്‍ രവീന്ദ്രന്‍ മാസ്റ്ററുടെ സഹപാഠികള്‍, സുഹൃത്തുക്കള്‍, ഒപ്പം പ്രവര്‍ത്തിച്ചവര്‍, ഗാനരചയിതാക്കള്‍, ഉപകരണ സംഗീതവിദഗ്ധര്‍, ശിഷ്യഗണങ്ങള്‍ തുടങ്ങിയവര്‍ ഒത്തുചേരും. രവീന്ദ്രന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ട്രാവന്‍കൂര്‍ മ്യൂസിക് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ ചലച്ചിത്ര പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള 'ഹരിമുരളീരവം' വൈകീട്ട് 5.30 മുതല്‍ അരങ്ങേറും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് രവീന്ദ്രന്‍ സ്മാരക പുരസ്‌കാരംനല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.