ഓൾ ഇന്ത്യ ഇൻറർ സോണൽ ക്രിക്കറ്റ് ടൂർണമെൻറിന് തുടക്കം

തിരുവനന്തപുരം: സീനിയർ വനിതകളുടെ ഓൾ ഇന്ത്യ ഇൻറർ സോണൽ ക്രിക്കറ്റ് ടൂർണമ​െൻറിൽ നോർത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂട്ടത്തകർച്ച. ആർ.കെ. സിങ്ങി​െൻറ തീപാറുന്ന പന്തുകൾക്ക് മുന്നിൽ ഈസ്റ്റ് സോൺ ക്യാപ്റ്റൻ പ്രമിത റോയിക്കും കൂട്ടർക്കും അടിതെറ്റി‍യപ്പോൾ ആദ്യ ഇന്നിങ്സിൽ 54 റൺസിന് എല്ലാവരും പുറത്തായി. ഏഴുപേർക്ക് രണ്ടക്കം കടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ നോർത്ത് സോൺ നാല് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. 41 റൺസുമായി പ്രിയ പൂനിയയും ടി.കെ. കൻവറുമാണ് (ഒമ്പത്) ക്രീസിൽ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഈസ്റ്റ് സോൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റ​െൻറ തീരുമാനം തെറ്റെന്ന് െതളിയിക്കുന്നതായിരുന്നു ആർ.കെ. സിങ്ങി‍​െൻറ പന്തുകൾ. 12 ഓവറിൽ 23 റൺസ് വഴങ്ങിയാണ് സിങ് ആറ് വിക്കറ്റുകൾ പിഴുതത്. കിഴക്കൻ നിരയിൽ വിക്കറ്റ് കീപ്പർ മൗചത്തി ദേബ്നാഥിന് (22) മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്. തുമ്പ സ​െൻറ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ വെസ്റ്റ് സോണിനെതിരെ സൗത്ത് സോൺ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 എടുത്തു. കേരള താരം എസ്. ആശയുടെ അർധ സെഞ്ച്വറിയാണ് (60 നോട്ടൗട്ട്) സൗത്ത് സോണിന് കരുത്തായത്. ആദ്യദിനം കളി അവസാനിക്കുമ്പോൾ ആശക്ക് കൂട്ടായി അനന്യ ഉേപന്ദ്രനാണ് (10) ക്രീസിൽ. വെസ്റ്റ് സോണിനുവേണ്ടി ആർ.എൻ. ചൗധരി നാലും ഖാസി രണ്ടും കെ.ജെ. ചൗധരി, റൗട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.