ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കാൻറീനില്‍ സസ്യാഹാരം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കാൻറീനില്‍ സസ്യാഹാരം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. സസ്യേതര വിഭവങ്ങള്‍ വില്‍ക്കുെന്നന്ന പരാതികളും ഇതി​െൻറ പേരില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള നീക്കവും കണക്കിലെടുത്താണ് മന്ത്രിയുടെ നടപടി. നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ബുധനാഴ്ചയാണ് കാൻറീന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പുറത്തുനിന്നുള്ളവരും കാൻറീനിൽ ഭക്ഷണം കഴിക്കുന്നുണ്ട്. കാൻറീനിനടുത്തായി ദേവസ്വം ബോർഡി‍​െൻറ ക്ഷേത്രവും സ്ഥിതിചെയ്യുന്നുണ്ട്. സസ്യേതര ഭക്ഷണം വിളമ്പുന്നതിനെതിരെ സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തുകയും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിർദേശം നൽകിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. വർഗീയ ഭ്രാന്തന്മാർക്ക് അനാവശ്യ വികാരങ്ങൾ കുത്തിയിളക്കുന്നതിന് ഇത്തരം വിഷയങ്ങൾ സഹായകമാകുമെന്നും അത്തരം സഹായങ്ങൾ നൽകാൻ സർക്കാറിന് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കരാറെടുത്ത സമയത്ത് സസ്യേതരഭക്ഷണ വിഭവങ്ങള്‍ വില്‍ക്കരുതെന്ന നിബന്ധന ഇല്ലായിരുന്നെന്ന് കാൻറീന്‍ നടത്തിപ്പുകാരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.