ചാത്തന്നൂർ അപകടം: മരിച്ചവർക്ക്​ നാടി​​െൻറ അന്ത്യാഞ്​ജലി

ചാത്തന്നൂർ: അപകടത്തിൽ മരിച്ച ദമ്പതികൾക്കും മകനും നാട് കണ്ണീരോടെ വിടനൽകി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടിസി സൂപ്പർഫാസ്റ്റ് ബസിനടിയിൽപെട്ടാണ് ചാത്തന്നൂർ ഏറം കൊല്ലൻറഴികം 'ആദിത്യ'യിൽ ഷിബു ശിവാനന്ദൻ, ഭാര്യ സിജി, മകൻ ആദിത്യൻ എന്നിവർ മരിച്ചത്. ഇവരെ അവസാനമായി ഒരുനോക്കുകാണാനും അന്തിമോപചാരം അർപ്പിക്കാനും ജീവിതത്തി​െൻറ നാനാതുറകളിൽപെട്ട നൂറുകണക്കിനാളുകൾ രാവിലെ മുതൽ ഏറത്തുള്ള വസതിയിലേക്ക് ഒഴുകിയെത്തി. ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്േമാർട്ടം കഴിഞ്ഞ് മൂവരുടേയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ കൂട്ടക്കരച്ചിലുയർന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ മൃതദേഹങ്ങൾ വീടിന് പിറകിൽ അടുത്തടുത്തായി ചിതയൊരുക്കി സംസ്കരിച്ചു. അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഏഴു വയസ്സുകാരൻ ആദിഷാണ് ചിതക്ക് തീകൊളുത്തിയത്. അപകടത്തിൽ മരിച്ച സിജിയുടെ മാതാപിതാക്കൾ മകളുടെ മരണവിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ എത്തിയിരുന്നു. ചാത്തന്നൂർ ഭൂതനാഥസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനാണ് ദുബൈയിലായിരുന്ന ഷിബു വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയത്. ജി.എസ്. ജയലാൽ എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിമ്മി, ജില്ല പഞ്ചായത്ത് അംഗം രവീന്ദ്രൻ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എസ്. പ്രകാശ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാ സുരേഷ്, മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ തമ്പാൻ തുടങ്ങിയവരടക്കം അന്തിമോപചാരം അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.