യുവാക്കൾക്കുനേരെ പൊലീസ്​ അതി​ക്രമം; പ്രതിഷേധം ആളിക്കത്തുന്നു

തിരുവനന്തപുരം: വെൽഫെയർ പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വെൽഫെയർ പാർട്ടി കേൻറാൺമ​െൻറ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമാധാനപരമായി നടന്ന സ്ത്രീകളുൾപ്പെട്ട മാർച്ചിന് നേരെയായിരുന്നു ജലപീരങ്കി പ്രയോഗം. മാർച്ച് സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും തലസ്ഥാനത്ത് അരങ്ങേറുന്നത് പൊലീസ് ഭീകരതയാണെന്നും അവർ പറഞ്ഞു. നിരപരാധികളെ കുറ്റവാളികളാക്കി ചിത്രീകരിച്ച് ജയിലിലടക്കുന്ന ഇടത് സർക്കാറി​െൻറ ഏകാധിപത്യ നിലപാടുകൾക്കെതിരെ ജനകീയസമരം സംഘടിപ്പിക്കും. നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്കെതിരെ പാർട്ടി നിയമനടപടി സ്വീകരിക്കും. കൃത്യവിലോപം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും ശ്രീജ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. അനിൽ, സെക്രട്ടറി ഷറഫുദീൻ കമലേശ്വരം എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഷാജി അട്ടക്കുളങ്ങരയെയും (35) പാർട്ടി പ്രവർത്തകൻ അമ്പലത്തറ സ്വദേശി അസ്ലമിനെയും (32) മൊബൈൽ ഫോണിൽ സംസാരിെച്ചന്ന പെറ്റിക്കേസി​െൻറ പേരിൽ കേൻറാൺമ​െൻറ് എസ്.ഐ ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി ക്രൂരമായി മർദിച്ചത്. കള്ളക്കേസ് ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ശനിയാഴ്ച റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.