കോർപറേഷൻ കൗൺസിലിൽ അംഗീകാരം: അലക്കുകുഴിയിൽ പാർക്കിങ്​ ടവർ; കോളനി നിവാസികളെ മുണ്ടയ്ക്കലേക്ക് മാറ്റും

* എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിക്കുന്ന അജണ്ട മാറ്റിെവച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വാക്കൗട്ട് നടത്തി കൊല്ലം: റെയിൽവേസ്റ്റേഷന് എതിർവശത്തെ അലക്കുകുഴിയിൽ പാർക്കിങ് ടവർ നിർമിക്കുന്നതിനും കോളനി നിവാസികളെ മുണ്ടയ്ക്കലേക്ക് മാറ്റി പാർപ്പിക്കാനുമുള്ള അജണ്ടക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാകും അലക്കുകുഴി നിവാസികളെ പുനരധിവസിപ്പിക്കുക. ഭവന നിർമാണത്തിന് 10,20,000 രൂപ ചെലവ് വരും. പി.എം.എ.വൈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് 1.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 ലക്ഷം രൂപ കൂടി വകയിരുത്തും. ഇതിൽ 50,000 രൂപ സംസ്ഥാന സർക്കാറി​െൻറ വിഹിതമാണ്. ബാക്കി വരുന്ന 6.2 ലക്ഷം രൂപ കൂടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭവനനിർമാണം കുടുംബശ്രീ മിഷ​െൻറ നിർമാണ ഗ്രൂപ് മുഖേന നടപ്പാക്കാനും തീരുമാനമായി. കൗൺസിലിൽ ഇത്രയും പ്രാധാന്യമർഹിക്കുന്ന അജണ്ട സപ്ലിമ​െൻററിയിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചതിനെ സി.പി.ഐ അംഗം ഹണി െബഞ്ചമിൻ ചോദ്യം ചെയ്തു. കപ്പലണ്ടിമുക്ക് കോളനി നിവാസികളെ മുണ്ടയ്ക്കലിൽ പുനരധിവസിപ്പിക്കാനാണ് നേരത്തേ തീരുമാനിച്ചതെന്നും ആ േപ്രാജക്ടിനെ മാറ്റിമറിക്കുകയാണ് ചെയ്തതെന്നും ഹണി ആരോപിച്ചു. അലക്കുകുഴി നിവാസികളെ മാറ്റി അവിടെ പാർക്കിങ് ടവർ സ്ഥാപിക്കാൻ സംസ്ഥാന സർക്കാറാണ് തീരുമാനമെടുത്തതെന്ന് മേയർ വി. രാജേന്ദ്രബാബു വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും അജണ്ട അംഗീകരിച്ചില്ലെങ്കിൽ 'അമൃത്' പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള േപ്രാജക്ട് നടപ്പാക്കാനാവാത്ത സ്ഥിതി ഉണ്ടാകുമെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത കോർപറേഷൻ അഡീഷനൽ സെക്രട്ടറിയും സപ്ലിമ​െൻററി അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്താനുണ്ടായ സാഹചര്യം വിശദീകരിച്ചു. കോർപറേഷൻ ഡിവിഷനുകളിലെ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന് കാട്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നൽകിയ കത്തിനെ സംബന്ധിച്ച അജണ്ട ചർച്ചക്കെടുത്തപ്പോഴും ഹണി പ്രതിഷേധവുമായി രംഗത്തെത്തി. നിർമാണ പ്രവൃത്തികളുടെ ചുമതലയുള്ള മരാമത്ത് സ്ഥിരംസമിതി അറിയാതെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണെന്നും കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്നത് അനുവദിക്കാനാവില്ലെന്നും സി.പി.ഐ അംഗം പറഞ്ഞു. കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള 10 വാഹനങ്ങൾ ലേലം ചെയ്തതും കൗൺസിലിൽ ഒച്ചപ്പാടിനിടയാക്കി. ഏഴ് വാഹനങ്ങളുടെ ലേലം ക്വട്ടേഷൻ സ്ഥിരപ്പെടുത്തി. ബാക്കിയുള്ള മൂന്നു വാഹനങ്ങൾ പുനർലേലം ചെയ്യാനും തീരുമാനമായി. രേഖാമൂലം പരാതി ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ലേലം റദ്ദാക്കിയതെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അറിയിച്ചു. അഞ്ചാലുംമൂട് കുപ്പണ മേഖലയിൽ എം.പി ഫണ്ടിൽ ഉൾപ്പെടുത്തി എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിക്കുന്ന അജണ്ട മാറ്റിെവച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ വാക്കൗട്ട് നടത്തി. എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ ഫണ്ടിൽനിന്ന് ലൈറ്റ് സ്ഥാപിക്കാനും അതി​െൻറ പരിപാലനം കോർപറേഷനിൽ നിക്ഷിപ്തമാക്കുന്നതുമാണ് അജണ്ട. ഇത് മാറ്റിെവച്ച നടപടി രാഷ്ട്രീയ േപ്രരിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് ആർ.എസ്.പി അംഗം എം.എസ്. ഗോപകുമാർ പറഞ്ഞു. കോർപറേഷനുമായി ആലോചിക്കാതെയാണ് എൽ.ഇ.ഡി ലൈറ്റുകൾ ചില വാർഡുകൾക്ക് മാത്രമായി നൽകിയതെന്നും തൽക്കാലം മാറ്റിവെക്കുക മാത്രമാണ് ഉണ്ടായതെന്നും വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും മേയർ വിശദീകരിച്ചു. സൈജു, എൻ. മോഹനൻ, എസ്. രാജ്മോഹൻ, കെ. ബാബു, രവീന്ദ്രൻ, കരുമാലിൽ ഡോ. ഉദയ സുകുമാരൻ, എം. നൗഷാദ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ചിന്ത സജിത്, എസ്. ഗീതാകുമാരി, എസ്. ജയൻ, എം.എ. സത്താർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കോർപറേഷൻ ബജറ്റ് 24നും ബജറ്റിൻമേലുള്ള ചർച്ച 26നും നടക്കുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.