'പോക്സോ' നിയമം; മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ മറ്റൊരു ഏജൻസിയെ ഏൽപിക്കണം തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നടപ്പാക്കിയ 'പോക്സോ' നിയമത്തെക്കുറിച്ച് മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. കേസരി ഹാളിൽ സംഘടിപ്പിച്ച ശിൽപശാല പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യംചെയ്യുന്നതിന് പൊലീസ് അല്ലാതെ മറ്റൊരുസംവിധാനം രൂപപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലാവകാശ കമീഷൻ മുൻ ചെയർപേഴ്സൺ ശോഭാകോശി ആമുഖപ്രഭാഷണം നടത്തി. പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ് അധ്യക്ഷനായിരുന്നു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ആദ്യസെഷനിൽ 'ബാലാവകാശങ്ങളും മാധ്യമ മനോഭാവവും' വിഷയത്തിൽ മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ വിഷയാവതരണം നടത്തി. തുടർന്ന് 'ബാലാവകാശങ്ങൾ മാധ്യമ റിപ്പോർട്ടിങ്ങും പുനരധിവാസവും' വിഷയത്തിൽ ബാലാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ സി.ജെ. ആൻറണി വിഷയാവതരണം നടത്തി. നൗഷാദ് പെരുമാതുറ, പ്രിൻസ് പാങ്ങാടൻ, ടി.ആർ. രമ്യ, റഷീദ് ആനപ്പുറം എന്നിവർ പങ്കെടുത്തു. സംസ്ഥാന ബാലാവകാശ കമീഷനും പ്രസ്ക്ലബും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും പി.ആർ.ഡിയും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.