മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും നിർദേശങ്ങൾക്ക് പുല്ലുവില

തിരുവനന്തപുരം: വാഹനം പരിശോധിക്കുമ്പോൾ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും അല്ലാത്തവർക്കെതിരെ കർശനനടപടി ഉണ്ടാകുെമന്നുമായിരുന്നു കഴിഞ്ഞ മേയിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തിവേണം രേഖകൾ ആവശ്യപ്പെടാനെന്നും പരുഷസ്വരത്തിൽ യാത്രക്കാരോട് സംസാരിക്കരുതെന്നും നിർദേശങ്ങളിലുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്, ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ വാഹനപരിശോധന പാടില്ലെന്നും നിർദേശങ്ങളിൽ പറയുന്നു. അപകടങ്ങൾ പരമാവധി കുറക്കുക എന്നതാണ് വാഹനപരിശോധന കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നതെന്നും അല്ലാതെ പെറ്റിക്കേസുകളുടെ എണ്ണം തികക്കുക അല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ സർ എന്നോ സുഹൃത്ത് എന്നോ, സ്ത്രീയാണെങ്കിൽ മാഡം എന്നോ സഹോദരി എന്നോ സംബോധനചെയ്യണമെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ മാസങ്ങൾക്ക് മുമ്പിറക്കിയ സർക്കുലറിൽ നിർദേശിച്ചിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽപറത്തുന്ന നടപടിയാണ് കഴിഞ്ഞദിവസം പൊലീസി‍​െൻറ ഭാഗത്തുനിന്നുണ്ടായത്. ഏറെ തിരക്കുള്ള ജി.പി.ഒ ജങ്ഷനിലായിരുന്നു എസ്.ഐയുടെയും സംഘത്തി‍​െൻറയും വാഹനപരിശോധന. വെൽെഫയർ പാർട്ടി നേതാവ് ഷാജിയെയും കൂടിനിന്ന നാട്ടുകാരെയും കേട്ടാലറക്കുന്ന ഭാഷയിലായിരുന്നു പൊലീസ് 'കൈകാര്യം' ചെയ്തത്. പരിശോധനക്കിടെ ഒരുകാരണവശാലും ആത്മനിയന്ത്രണം വിട്ട് പെരുമാറാനോ ആരെയും ദേഹോപദ്രവം ഏൽപിക്കാനോ പാടില്ല; അനാവശ്യമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുത്സാഹപ്പെടുത്തണം എന്നീ നിർദേശങ്ങളടങ്ങിയ സർക്കുലർ നിലനിൽക്കെയാണ് ഡി.ജി.പിയുടെയും മുഖ്യമന്ത്രിയുടെയും മൂക്കിൻതുമ്പത്ത് പൊലീസ് അഴിഞ്ഞാടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.