നാഷനൽ മെഡിക്കൽ കമീഷൻ; പ്രക്ഷോഭം ശക്​തമാക്കുന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന നാഷനൽ മെഡിക്കൽ കമീഷനെതിരെ ഐ.എം.എ സമരം ശക്തമാകുന്നു. പ്രതിഷേധത്തി​െൻറ ഭാഗമായി ഡോക്ടർമാരുടെ മഹാപഞ്ചായത്ത് ഇൗമാസം 25ന് ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കും. മഹാ പഞ്ചായത്തിൽ രാജ്യത്തെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളുമടക്കം അമ്പതിനായിരത്തോളം പേർ പങ്കെടുക്കും. കേരളത്തിൽനിന്ന് 1500ഒാളംപേർ സമരത്തിൽ പങ്കെടുക്കും. ആദ്യസംഘം മാർച്ച് 21ന് പുറപ്പെടും. സംസ്ഥാന പ്രസിഡൻറ് ഡോ.ഇ.കെ. ഉമ്മർ, സെക്രട്ടറി ഡോ. എൻ. സുൾഫി എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകുക. ഐ.എം.എ സംസ്ഥാനഘടകത്തി​െൻറ നേതൃത്വത്തിലുള്ള ഡോക്ടർമാർ 24ന് തിരിക്കും. മഹാ പഞ്ചായത്തിന് മുന്നോടിയായി ഐ.എം.എ ദേശീയ പ്രസിഡൻറ് ഡോ. രവി വാങ്കേദ്കറി​െൻറ നേതൃത്വത്തിൽ രാജ്യമാകെ ദേശീയജാഥ നടത്തിയിരുന്നു. ജനാധിപത്യപരമായ പ്രാതിനിധ്യം ഉണ്ടായിരുന്ന ഭരണനിർവാഹക സമിതിയെ പൂർണമായും ഒഴിവാക്കി സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് രൂപവത്കരിക്കുന്ന ബിൽ വൻ അഴിമതിക്ക് വഴിതെളിയിക്കും. മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വീണ്ടും ലൈസൻസ് പരീക്ഷ നടപ്പാക്കുന്നത് കച്ചവട താൽപര്യങ്ങൾ മുൻനിർത്തിയാെണന്ന് അവർ ആരോപിച്ചു. ഇത്തരം വിവിധപ്രശ്നങ്ങൾ എൻ.എം.സി ബില്ലിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഐ.എം.എ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.