കേരള സർവകലാശാലാ ആസ്ഥാനത്ത് ശ്രീനാരായണഗുരുവിെൻറ പ്രതിമ സ്ഥാപിക്കാൻ സ്ഥലം നൽകും

തിരുവനന്തപുരം: സർക്കാർ തലസ്ഥാനത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ശ്രീനാരായണഗുരുവി​െൻറ പ്രതിമക്കായി കേരള സർവകലാശാല സെനറ്റ് ഹൗസ് കാമ്പസിൽ സ്ഥലം നൽകാൻ ശനിയാഴ്ച ചേർന്ന സെനറ്റ് യോഗം തീരുമാനിച്ചു. ബജറ്റ് ചർച്ചക്ക് മറുപടി നൽകവേ ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. കെ.എച്ച്. ബാബുജാൻ മുന്നോട്ട് െവച്ച നിർദേശം സെനറ്റ് െഎകകണ്േഠ്യന അംഗീകരിക്കുകയായിരുന്നു. സർവകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ പര്യാപ്തമാകുന്ന തരത്തിലെ വികസന പദ്ധതികൾ അടങ്ങുന്ന 2018--19 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകി. കാര്യവട്ടം കാമ്പസിൽ കശുമാവ് ഉൾപ്പെടെ ഫലവൃക്ഷങ്ങളുടെ വിശാലമായ തോട്ടം സ്ഥാപിക്കും. മലയാളം പഠന വകുപ്പിന് കീഴിൽ ഇൻറർനാഷനൽ സ​െൻറർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് ആരംഭിക്കും. മുഖ്യമന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആർ. ശങ്കർ, സി. അച്യുതമേനോൻ, സി.എച്ച്. മുഹമ്മദ് കോയ, കെ. കരുണാകരൻ, ഇ.കെ. നായനാർ, പി.കെ. വാസുദേവൻ നായർ എന്നിവരുടെ സമഗ്ര സംഭാവനകളെ വിലയിരുത്തുന്ന പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. ദ്രാവിഡ ജനതയുടെ സംസ്കാരം അടുത്തറിയുന്നതിനും അതിനെ സംബന്ധിച്ച് പഠന ഗവേഷണ പ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യം െവച്ച് തമിഴ് പഠനവകുപ്പിന് കീഴിൽ മനോന്മണീയം സുന്ദരം പിള്ള ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് കേന്ദ്രം സ്ഥാപിക്കും. നന്മ ഗാന്ധിയൻ പഠന കേന്ദ്രത്തിന് ആവശ്യമായ വികസന സൗകര്യങ്ങൾ ഒരുക്കുകയും മതേതര ഇന്ത്യയും ഗാന്ധിജിയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണ പരമ്പര സംഘടിപ്പിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.