വർക്കലയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; പത്തോളം ബൈക്കുകൾ കത്തിനശിച്ചു

വർക്കല: റെയിൽവേ സ്റ്റേഷന് മുന്നിലെ ട്രാക്കിൽ വീണ്ടും തീപിടിത്തം. ട്രാക്കുകൾക്കിടയിലും റോഡരികത്തുമായി പടർന്നുകത്തിയ തീയിലകപ്പെട്ട് ഒമ്പത് ബൈക്കുകൾ ഭാഗികമായി നശിച്ചു. ശനിയാഴ്ച ഉച്ചക്കാണ് തീപിടിത്തമുണ്ടായത്. രണ്ടാംനമ്പർ ട്രാക്കിനും മധ്യത്തുള്ള ട്രാക്കിനുമിടയിലെ ചപ്പുചവറുകളിലേക്കും തീപടർന്നു. പ്ലാറ്റ്ഫോമിന് പുറത്ത് റോഡരുകിലെ ഉണങ്ങിയ പുൽക്കാടിനും തീപിടിച്ചിരുന്നു. വീശിയടിച്ച കാറ്റിൽ ആളിപ്പർന്ന തീ നിമിഷനേരംകൊണ്ട് ബൈക്കുകളിലേക്കും വ്യാപിച്ചു. വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ ഫയർഫോഴ്സ് തീ കൂടുതൽ സ്ഥലത്തേക്കും ബൈക്കുകളിലേക്കും പടരാതെ കെടുത്തി. നൂറുകണക്കിന് ബൈക്കുകളാണ് ഗുഡ്ഷെഡ് റോഡരുകിൽ പാർക്ക് ചെയ്ത ശേഷം ആളുകൾ ട്രെയിൻ കയറുന്നത്. ഒമ്പത് ബൈക്കുകളുടെയും ടയറുകളും സീറ്റും മുൻവശത്തെ പ്ലാസറ്റിക് ഭാഗങ്ങളുമൊക്കെ കത്തി നശിച്ചു. ഒരു ബൈക്കി​െൻറ എൻജിനുൾപ്പെടെ അഗ്നിക്കിരയായി. ട്രാക്കുകൾക്കിടയിലെ ചപ്പുചവറുകൾക്ക് ആരോ തീയിട്ടതാണെന്നും അതല്ല ഉണങ്ങിയ പുൽക്കാടിൽ നിന്നും തനിയെ തീപിടിത്തമുണ്ടായതാണെന്നും പറയപ്പെടുന്നു. വേനൽക്കാലത്ത് വർക്കല മേഖലയിൽ ഇത്തരം തീ പിടിത്തങ്ങൾ പതിവാണ്. മിക്കവയും ഉണങ്ങിയ പുൽക്കാടിൽ നിന്നും തീ പടർന്നുപിടിക്കുന്നതുമാണ്. ഇക്കുറിയും മേഖലയിൽ നിരവധിതവണയാണ് തീപിടിത്തങ്ങളുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.