റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തിൽ വ്യാപക ക്രമക്കേട്

കാട്ടാക്കട: റേഷൻകടകൾ വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തിൽ വ്യാപക ക്രമക്കേട്. കാട്ടാക്കട താലൂക്കുകളിൽ റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നസംഘം മാസംതോറും ടൺകണക്കിന് ഭക്ഷ്യധാന്യം കൊള്ളയടിക്കുന്നതായി പരാതി. അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ നാലിലൊന്ന് പോലും വിതരണം ചെയ്യുന്നില്ല. ബി.പി.എൽ,എ,എ,വൈ കാർഡ് ഉടമകൾക്ക് പലേടത്തും ഒരുകിലോ പച്ചരിപോലും നൽകുന്നില്ല. എ,എ,വൈ കാർഡ് ഉടമകൾക്ക് 35 കിലോ ഭക്ഷ്യധാന്യമാണ് ഒരു മാസം സൗജന്യ നിരക്കിൽ അനുവദിച്ചിട്ടുള്ളത്. എന്നാൽ പലേടത്തും പകുതിപോലും പാവപ്പെട്ട കാർഡുടമകൾക്ക് വ്യാപാരികൾ നൽകുന്നില്ല. മൊത്തവിതരണകേന്ദ്രത്തിൽനിന്നും ഭക്ഷ്യധാന്യം നൽകുന്നതിലുള്ള കുറവുൾപ്പെടെ കാർഡുടമകളുടെ വയറ്റത്തടിക്കുകയാണ്. കാട്ടാക്കട താലൂക്കിലെ റേഷൻ മൊത്തവിതരണകേന്ദ്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പട്ടാപകൽ കേന്ദ്രങ്ങളിൽനിന്നും ലോറികളിൽ അരി കടത്തുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും നടപടി ഇല്ലെന്നെും ആരോപണമുണ്ട്. ഒരു ചാക്കിൽ 52 കിലോ ഗോതമ്പ് ലഭിക്കേണ്ട റേഷൻ വ്യാപാരിക്ക് 46 കിലോയാണ് ലഭിക്കുന്നത്. 50കിലോ പച്ചരിക്ക് 41 കിലോയും, 50 കിലോ വരവരിക്ക് 38 കിലോയും 50കിലോ ചമ്പാവിന് 47 കിലോയുമാണ് മൊത്തവിതരണക്കാർ റേഷൻ വ്യാപാരികൾക്ക് നൽകുന്നത്. അമ്പത് കിലോയിൽ 12 കിലോ വെട്ടിപ്പ് നടത്തിയിട്ടും അധികൃതർ മൊത്തവിതരണക്കാർക്ക് ഒത്താശചെയ്യുകയാണ്. രണ്ട്, 8.90 രൂപ നിരക്കിലാണ് റേഷൻകടകൾ വഴി അരി വിതരണം ചെയ്യുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ റേഷൻ കടകളിൽ ചമ്പാവും പച്ചരിയും നൽകുന്നത് 20 രൂപയ്ക്കാണ്. ഈ വില ഏത് കണക്കിലാണ് ഈടാക്കുന്നതെന്ന ചോദ്യത്തിന് അധികൃതരും മറുപടി നൽകുന്നില്ല. കുറ്റിച്ചൽ കോട്ടൂർ ആദിവാസി കേന്ദ്രങ്ങളിലെ ആദിവാസികൾക്ക് സൗകര്യപ്രദമായി റേഷൻ സാധനങ്ങൾ ഈരുകളിലെത്തിക്കേണ്ട പദ്ധതിയും തകർന്നു. ഇപ്പോൾ റേഷൻ സാധനങ്ങൾ വനത്തിലേക്ക് എത്തുന്നതേയില്ല. ഇതൊക്കെ പ്രതികരിക്കുന്ന നേതാക്കളെ ഒതുക്കിയതോടെ വെട്ടിപ്പുകൾ പുറത്തറിയായാതായിരിക്കുകയാണ്. കോട്ടൂർ വനത്തിനുള്ളിൽ റേഷൻ കട അനിവദിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. അഞ്ചിന് പണം അടച്ച ചില റേഷൻ വ്യാപാരികൾക്ക് ശനിയാഴ്ച വൈകുംവരെ ഭക്ഷ്യധാന്യങ്ങൾ നൽകിയിട്ടില്ല. ഭക്ഷ്യധാന്യങ്ങൾ അളവിൽ കുറവുണ്ടെന്ന് കരാറുകാരനോട് പരാതിപ്പെട്ടാൽ അവരുടെ ഗുണ്ടകളാണ് നേരിടുന്നതെന്നും റേഷൻ വ്യാപാരികൾ പറയുന്നു. ഇതുസംബന്ധിച്ച് സിവിൽ സ്പ്ലൈസ് വിഭാഗത്തിനോട് പരാതിപ്പെട്ടാൽ അന്വേഷിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ മാഫിയ സംഘത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നതായും മൊത്തവിതരണക്കാരിൽനിന്നും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർ ഇവർക്ക് കൂട്ടുനിൽക്കുന്നതായുമാണ് പരാതി. മൊത്തവിതരണ കേന്ദ്രങ്ങളിൽനിന്നും ചെറിയ വാഹനങ്ങളിൽ കടത്തുന്ന പച്ചരിയും ഗോതമ്പും വീടുകൾ കേന്ദ്രീകരിച്ച് സംഭരിച്ചശേഷം ഹോട്ടൽ, ധാന്യപ്പൊടി നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് എത്തിക്കുന്നത്. റേഷൻസാധങ്ങൾ സുഗമമായി വിതരണംചെയ്യുെന്നന്ന് ഉറപ്പുവരുത്തേണ്ട റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈ ഓഫിസർ തുടങ്ങിയ ഉദ്യോഗസ്ഥർ കടകളിൽ എത്തുന്നത് പടിവാങ്ങാൻ മാത്രമാ ണെന്നും ആക്ഷേപമുണ്ട്. റേഷൻ വെട്ടിപ്പിന് പേരുകേട്ട നെയ്യാറ്റിൻകര സിവിൽ സ്പ്ലൈസ് ഓഫിസിലെ ഉദ്യോഗസ്ഥസംഘമാണ് കാട്ടാക്കട സിവിൽ സ്പ്ലൈസ് ഭരണവും ൈയൈാളുന്നത്. കാട്ടാക്കട സിവിൽ സപ്ലൈസിന് കീഴിലുള്ള 186 റേഷൻ കടകൾക്ക് റേഷൻ വിതരണംചെയ്തിരുന്ന ഈരൂട്ടമ്പലം നീറമൺകുഴിയിലെ മൊത്ത വിതരണകേന്ദ്രത്തിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടി. ഇതിനുശേഷം പള്ളിച്ചൽ മൊത്ത വിതരണകേന്ദ്രത്തിൽ നിന്നാണ് കാട്ടാക്കടക്ക് റേഷൻ സാധനങ്ങൾ വിതരണംചെയ്യുന്നത്. പ ള്ളിച്ചൽ മൊത്ത വിതരണകേന്ദ്രം അഴിമിയുടെ കുത്തരങ്ങായിട്ടും അധികൃതർ അനങ്ങുന്നില്ല. അരി ചോർത്തുന്നതിന് വിദഗ്ധ തൊഴിലാളികൾ മൊത്തവിതരണ കേന്ദ്രത്തിലെത്തിക്കുന്ന അരി ചോർത്തുന്നതിന് വിദഗ്ധ തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്. പൈപ്പ് പ്രത്യേക രീതിയിൽ പരുവപ്പെടുത്തി ചാക്കുകളിൽനിന്ന് ഭക്ഷ്യധാന്യം ചോർത്തിയെടുക്കുന്നു. ഇതാണ് റേഷൻകടകളിൽ അരി എത്തുമ്പോൾ വൻതോതിൽ കുറയുന്നതിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.