വീരണകാവ് സർക്കാർ ആശുപത്രി അവഗണനയിൽ

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് സർക്കാർ ആശുപത്രി അവഗണനയില്‍. ദിനംപ്രതി 300ലേറെപേർ ചികിത്സതേടുന്ന ആശുപത്രിയിൽ ഉച്ചക്കുശേഷം പ്രവര്‍ത്തനമില്ല. ഒരു മെഡിക്കലോഫിസറുടെയും എൻ.ആർ.എച്ച്.എം ഡോക്ടറുടെയും സേവനമാണ് രോഗികൾക്ക് ലഭിക്കുന്നത്. അതും മിക്കപ്പോഴും ഒരുമണിയോടെ അവസാനിക്കും. അത്യാഹിതം എന്തെങ്കിലും ഉണ്ടായാൽ ചികിത്സകിട്ടാൻ രോഗിയുമായി തലസ്ഥാനത്തെത്തണമെന്നതാണ് സ്ഥിതി. ആകെയുള്ളത് മൂന്ന് ചെറിയ കെട്ടിടങ്ങളാണ്. ഒ.പിയും ഫാർമസിയും, ലാബും ഉൾപ്പെടുന്ന ഷീറ്റിട്ട ഒരുകെട്ടിടവും ഓഫിസ് കെട്ടിടവും കോൺഫറൻസ് ഹാൾ പോലുള്ള കെട്ടിടവുമാണുള്ളത്. മഴയത്ത് ചോര്‍ന്നൊലിക്കുന്നതാണ് ഇപ്പോഴത്തെ ആശുപത്രി. പഴയ ഓടിട്ടകെട്ടിടം ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നു. ജീവനക്കാരില്ലാത്തതാണ് മറ്റൊരുപ്രശ്‌നം. മെഡിക്കൽ ലാബിൽ താൽക്കാലിക്കാർ മാത്രമാണുള്ളത്. ഇവിടെ ജീവിതശൈലി രോഗനിർണയത്തിനുള്ള ചെറിയ പരിശോധനകൾ മാത്രമാണ് നടക്കുന്നത്. സാന്ത്വനപരിചരണം ഉൾപ്പെടെയുള്ളവ നടക്കുന്ന ആശുപത്രിയിൽ സ്റ്റാഫ് നഴ്സി​െൻറയും ഹെൽത്ത് ഇൻസ്പെക്ടറുടെയും തസ്തികയിൽ ആളില്ല. ഒഴിവ് നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആളെ നിയമിക്കുന്നില്ല. പബ്ലിക് ഹെൽത്ത് നഴ്‌സ്മാരുടെ സേവനമാണിപ്പോൾ ലഭിക്കുന്നത്. ഇവർക്ക് പലപ്പോഴും ഫീൽഡ് ജോലി ഉണ്ടാകും. അതിനാൽ ആശുപത്രിയിലെ ജോലി കൃത്യമായി ചെയ്യാനുമാവില്ല. പഞ്ചായത്തിലെ പത്തിലേറെ വാർഡുകളുടെ കേന്ദ്രം എന്ന നിലയിൽ ഇവിടെ കിടത്തിചികിത്സ ആരംഭിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കെട്ടിടമില്ലാത്തതിനാൽ അതിനും സൗകര്യമേർപ്പെടുത്താനാകുന്നില്ല. 2014-ൽ കെട്ടിടം പണിയാൻ ഒരുകോടി അനുവദിച്ചിരുന്നു. എന്നാൽ ഇതിന് സാങ്കേതികഅനുമതി ആയെങ്കിലും തുടർനടപടി ഉണ്ടായില്ല. പുതുതായി 48 ലക്ഷം ചെലവിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടികളും അവതാളത്തിലായി. സ്ഥലസൗകര്യമുള്ള കെട്ടിടമില്ലാത്തത് വികസനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർണമെന്ന ആവശ്യം ഇതേവരെ പരിഗണിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.