യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം; സൈനികനും സുഹൃത്തും അറസ്​റ്റിൽ

കിളിമാനൂർ: മദ്യലഹരിയിൽ യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികനും സുഹൃത്തും അറസ്റ്റിൽ. കല്ലറ, കാട്ടുംപുറം ഹരിനിവാസിൽ സൈനികനായ നിഷാന്ത്, മൂർത്തിക്കാവിന് സമീപം കട്ടപ്പാറ തടത്തരികത്ത് വീട്ടിൽ രതീഷ് എന്നിവ രെയാണ് കിളിമാനൂർ സി.ഐ പ്രദീപ്കുമാർ, എസ്.ഐ ബി.കെ അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കാട്ടുംപുറം സ്വദേശികളായ സന്തോഷിനെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞദിവസം നെല്ലിടപ്പാറ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ സന്തോഷും കൂട്ടുകാരും ഇരിക്കുമ്പോൾ മദ്യലഹരിയിൽ ബൈക്കിലെത്തിയ 4 പേർ ഇവർക്ക് മുന്നിൽ മറിഞ്ഞ് വീണു. ഇവരെ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിക്കവേ സന്തോഷിനെയും മറ്റും ഇവർ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നാലെയെത്തിയ പ്രതികളു ടെ കൂട്ടുകാരും സംഭവമറിയാതെ ഇവരെ മർദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. മൊബൈൽ ഷോപ്പിലെ മോഷണം: പ്രതിയെ അറസ്റ്റ് ചെയ്തു കിളിമാനൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മൊബൈൽ ഷോപ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. മലയ്ക്കൽ ചാരുപാറ ഗിരിജാമന്ദിരത്തിൽ റെജിയെയാണ് കിളിമാനൂർ സി.ഐ പ്രദീപ്കുമാർ, എസ്.ഐ ബി.കെ അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഡിപ്പോക്ക് സമീപത്തെ ഗ്രീൻസ് മൊബൈൽ എന്ന സ്ഥാപനത്തിലാണ് ഇയാൾ കവർച്ച നടത്തിയത്. മാഹി, കോഴിക്കോട്, ഗുരുവായൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.