പൊലീസ് കള്ളക്കേസുകളിൽ കുടുക്കി പീഡിപ്പിക്കുന്നതായി പരാതി

വർക്കല: വഴിതർക്കത്തെ തുടർന്ന് അയിരൂർ പൊലീസ് കള്ളക്കേസുകളിൽ കുടുക്കി പീഡിപ്പിക്കുന്നതായി വീട്ടമ്മയുടെ പരാതി. എസ്.ഐക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് കംപ്ലയിൻറ് അതോറിറ്റിക്ക് പരാതിനൽകി. വീട്ടമ്മയും ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ആശാ വർക്കറുമായ ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ സുദിനാ സുരേഷ്കുമാറാണ് പരാതിനൽകിയത്. സുദിനയും സഹോദരന്മാരായ ശ്രീകുമാർ, ജോസ് എന്നിവരും ചേർന്നാണ് വാർത്തസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. സുദിനയുടെ വസ്തുവി​െൻറ വടക്കുഭാഗത്തുകൂടി 69 വർഷമായി ഉപയോഗിച്ചുവന്നതും പ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ വഴി അയൽവാസി തടഞ്ഞതും കെട്ടിയടച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വഴിയടച്ചത് ചോദ്യംചെയ്ത സുദിനയുടെയും സഹോദരങ്ങളുടെയും പേരിൽ എസ്.ഐ കേസെടുത്തുവത്രെ. വഴി കെട്ടിയടയ്ക്കാൻ എസ്.ഐ സ്ഥലത്തുനിന്ന് സംരക്ഷണം നൽകിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷിച്ചുതന്നെയാണ് നടപടികൾ കൈക്കൊണ്ടതെന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതവിരുദ്ധമാണെന്നും അയിരൂർ എസ്.ഐ കെ. ഷിജി പറഞ്ഞു. സുദിനയുടെ ഭർത്താവ് സുരേഷ്കുമാറി​െൻറ മർദനമേറ്റ അനിലി​െൻറ കൈക്ക് പൊട്ടലുണ്ടായതിനേ തുടർന്നാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതുമെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയുടെ സഹായധനം വിതരണംചെയ്തു വർക്കല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുടർചികിത്സക്ക് വർക്കല മണ്ഡലത്തിലെ 13 പേർക്ക് അനുവദിച്ച 13 ലക്ഷവും താലൂക്ക് ഓഫിസ് വഴി വിതരണംചെയ്തതായി അഡ്വ.വി. ജോയി എം.എൽ.എ അറിയിച്ചു. അപകടത്തിൽ ഉറ്റവർ നഷ്ടപ്പെട്ട മൂന്ന് പേർക്ക് ഓരോ ലക്ഷം വീതവും സഹായംനൽകി. സഹായധനത്തി​െൻറ ചെക്ക് അവരവരുടെ വീടുകളിൽ നേരിട്ടെത്തിയാണ് എം.എൽ.എ കൈമാറിയത്. ചാവർകോട് കൊടിവച്ചവിള വീട്ടിൽ വിജയമ്മ, ചെറുകുന്നം ചെട്ടിവിള വീട്ടിൽ സുരേഷ്, കുടവൂർ പുതുശ്ശേരിമുക്ക് മുംതാസ് മൻസിലിൽ യൂസുഫ് എന്നിവർക്കാണ് ഓരോലക്ഷംവീതം സഹായംലഭിച്ചത് വർക്കലയിൽ ട്രാഫിക് പൊലീസ് യൂനിറ്റ് വേണം വർക്കല: വർധിച്ചുവരുന്ന വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ വർക്കലയിൽ ട്രാഫിക് പൊലീസ് യൂനിറ്റ് വേണമെന്ന് ശിവസേന. ഇക്കാര്യം ഉന്നയിച്ച് ശിവസേന പ്രവർത്തകർ നഗരത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് പെരിങ്ങമ്മല അജിത്ത് ഉദ്ഘാടനം ചെയ്തു. മാർച്ചിനും ധർണക്കും മണ്ഡലം സെക്രട്ടറി ജനാർദനപുരം രാജു, ഷാജി വാമദേവൻ എന്നിവർ നേതൃത്വംനൽകി. അഡ്വ. പേരൂർക്കട ഹരികുമാർ, വക്കം ജി. അജിത്ത്, സോമൻ തോപ്പുവിള, അനിൽ, രാജേന്ദ്രൻ, ബിനു, ജയസിംഹൻ, ബിജു വട്ടപ്ലാംമൂട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.