അടച്ചുപൂട്ടിയവക്ക്​ പുറമേ പുതിയ ബാറുകളും തുറക്ക​ും

തിരുവനന്തപുരം: അടച്ചുപൂട്ടിയവക്ക് പുറമേ സംസ്ഥാനത്ത് പുതുതായും ബാറുകൾ തുറക്കും. സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കില്ലെന്ന മന്ത്രിയുടെ വാദം പൊളിക്കുന്നതാണ് മദ്യനയവും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവും. മദ്യശാലകളുടെ കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം അപ്പാടെ ഇല്ലാതാക്കുന്നതാണ് മദ്യനയവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാനദണ്ഡങ്ങളും. മുമ്പുതന്നെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും എടുത്തുമാറ്റിയ സർക്കാർ ഇപ്പോൾ പഞ്ചായത്തി​െൻറ അധികാരത്തിൽ കൂടുതൽ കടന്നുകയറ്റം നടത്തിയിരിക്കയാണെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പുതിയ ത്രീസ്റ്റാർ ബാറുകള്‍ തുറക്കുന്നതിന് മദ്യനയത്തില്‍ത്തന്നെ അനുമതിയുണ്ട്. എക്സൈസ് കമീഷണറുടെ ഉത്തരവോടെ ദൂരപരിധിയും അപ്രസക്തമായതോടെ എവിടെയും ബാറുകൾ തുറക്കാനുള്ള അവസരവും സംജാതമായിരിക്കുകയാണ്. മദ്യനയം സംബന്ധിച്ച സര്‍ക്കാറി​െൻറയും വകുപ്പി​െൻറയും ഉത്തരവില്‍ അവ്യക്തതയുമുണ്ട്. കഴിഞ്ഞദിവസത്തെ ഉത്തരവോടെ ദൂരപരിധിയില്ലാതെ ബാറുകള്‍ തുറക്കാനും കഴിയും. ഇൗ സർക്കാറി​െൻറ മദ്യനയം വന്നശേഷം ത്രീസ്റ്റാർ ഹോട്ടലുകളായി ഉയർത്തപ്പെട്ട ഇരുപതിലേറെ ബാറുകളാണ് തുറന്നത്. ദേശീയപാത ദൂരപരിധി ഒഴിവായ സാഹചര്യത്തിൽ ത്രീസ്റ്റാര്‍ സൗകര്യത്തിലേക്ക് ഉയർത്തപ്പെട്ട അറുപതോളം ബിയര്‍ പാര്‍ലറുകളും ഇനി മുതൽ ബാറാക്കി മാറ്റാനുള്ള അവസരമാണുണ്ടായിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തിയതാണ് ഇപ്പോൾ വ്യാപകമായി മദ്യശാലകൾ തുറക്കുന്ന അവസ്ഥയിേലക്ക് കാര്യങ്ങൾ എത്തിച്ചത്. പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ നഗരപ്രദേശമാക്കി കണക്കാക്കുമെന്ന മാർഗനിർദേശം പഞ്ചായത്തുകളുടെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടുന്നു. നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ത്രീസ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കാനും പുതിയ ബാർ ലൈസന്‍സിന് അപേക്ഷിക്കാനുമുള്ള അവസരമാണ് ഇതിലൂടെ സംജാതമായത്. ദേശീയ-സംസ്ഥാന പാതയോരെത്ത നഗരസ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനു തീരുമാനമെടുക്കാമെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ െബഞ്ചി​െൻറ വിധിയുടെ അടിസ്ഥാനത്തിലാണ് ഇൗ നടപടി. മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ക്ക് നേരത്തേതന്നെ ഇളവ് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവർത്തിച്ച് പറയുേമ്പാഴും പുതിയ നയപ്രകാരം ബാറുകൾ തുറക്കാൻ അനുമതി നൽകേണ്ടിവരുമെന്ന് ഉറപ്പാണ്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.