മദ്യനയം ആശങ്ക ഉളവാക്കുന്നു ^മാർ ക്ലീമിസ്

മദ്യനയം ആശങ്ക ഉളവാക്കുന്നു -മാർ ക്ലീമിസ് തിരുവനന്തപുരം: സർക്കാറി​െൻറ പുതിയ മദ്യനയം കേരള സമൂഹത്തി​െൻറ മനസ്സിൽ ആശങ്ക ഉളവാക്കുെന്നന്ന് ആർച് ബിഷപ് മാർ ബസേലിേയാസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മദ്യനയം രൂപവത്കരിക്കുന്നതെന്ന് വാദിക്കുമ്പോഴും കോടതി മദ്യലഭ്യത മൗലികവകാശം ആക്കാൻ ആരേയും നിർബന്ധിക്കുന്നില്ല. സമൂഹത്തിന് മുൻഗണനാക്രമത്തിൽ ചെയ്യാൻ സർക്കാറി​െൻറ മുന്നിൽ ധാരാളം കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മദ്യശാലകൾ തുറക്കുവാനുള്ള തീരുമാനം ആശങ്കജനകമാണ്. ഇടതു മുന്നണി നൽകിയ വാഗ്ദാനങ്ങളിൽനിന്ന് പിന്നോട്ട് പോയിരിക്കുന്നു. ക്രമേണ മദ്യത്തി​െൻറ ഉപഭോഗം കുറച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തവർ വൻതോതിൽ അത് ലഭ്യമാക്കുന്ന കാഴ്ചയാണ് കാണുന്നത്. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഈ നയത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.