കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമം​- ^കുമ്മനം രാജശേഖരൻ

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമം- -കുമ്മനം രാജശേഖരൻ തിരുവനന്തപുരം: പതിനായിരത്തിന് മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ ബാറുകൾ അനുവദിക്കാനുള്ള സർക്കാർ നടപടി കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കഴി‍ഞ്ഞ െതരഞ്ഞെടുപ്പ് സമയത്ത് ബാർഹോട്ടൽ മുതലാളിമാരിൽനിന്ന് കിട്ടിയ സഹായത്തിന് പ്രത്യുപകാരമാണ് ഇടതു മുന്നണിയുടെ ഈ തീരുമാനം. ബാർ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിക്കാൻ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടെന്ന ബിജു രമേശി‍​െൻറ വെളിപ്പെടുത്തൽ ഇതിനോട് കൂട്ടിവായിക്കണം. ബാറുകളല്ല, സ്കൂളുകളാണ് തുറക്കാൻ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സർക്കാറാണ് പിണറായി വിജയേൻറത്. ഇത്തരത്തിൽ വ്യാജവാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിച്ചതിന് ഇടതുമുന്നണി മാപ്പു പറയണം. വരുംതലമുറയോടല്ല, ബാര്‍ മുതലാളിമാരോടാണ് ഇടതു മുന്നണിക്ക് ബാധ്യതയെന്ന് തെളിഞ്ഞു. കാര്യസാധ്യത്തിനായി ബിഷപ് ഹൗസുകള്‍ കയറിയിറങ്ങിയ സി.പി.എം നേതാക്കൾ ഇപ്പോൾ അവരുമായി ഏറ്റുമുട്ടലിന് ഇറങ്ങുന്നത് വഞ്ചനയാണ്. സുപ്രീംകോടതി വിധിയുടെ പേര് പറഞ്ഞ് നാടുമുഴുവൻ ബാറുകൾ തുറക്കാനുള്ള നീക്കത്തിൽനിന്ന് ഇടതു മുന്നണി പിന്മാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.