കള്ളുഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയണം ^എ.ഐ.ടി.യു.സി

കള്ളുഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയണം -എ.ഐ.ടി.യു.സി തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മദ്യനയത്തിൽ കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ ഉണ്ടാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇതി​െൻറ ഭാഗമായി കള്ളുഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയണം. അതിനുള്ള വ്യവസ്ഥകൾ മദ്യനയത്തിൽ ഉൾപ്പെടുത്തണം. ചട്ടങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ കൊണ്ടുവരണം. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിന്ന് മദ്യഷാപ്പുകൾ 500 മീറ്റർ ദൂരേക്ക് മാറ്റിസ്ഥാപിക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവിൽനിന്ന് കള്ളുഷാപ്പുകളെ പൂർണമായും ഒഴിവാക്കികൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ പ്രാധാന്യമുള്ളതാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകുന്നത്. ടോഡി ബോർഡ് രൂപവത്കരിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിനുള്ള കാലതാമസം തൊഴിലാളികളിൽ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. അബ്കാരി നിയമത്തിൽനിന്ന് കള്ളിനെ ഒഴിവാക്കി ടോഡി ആക്ട് രൂപവത്കരിക്കണം. ഇതെല്ലാം ഉൾപ്പെടുത്തി വ്യവസായവും തൊഴിലും സംരക്ഷിക്കാൻ കഴിയുന്നവിധത്തിൽ മദ്യനയത്തിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.