എക്​സൈസ്​ ഒാഫിസുകളിൽ മദ്യപിച്ചെത്തുന്നവർക്കെതിരെ നടപടിക്ക്​ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: എക്സൈസ് ഓഫിസുകളില്‍ മദ്യപിച്ച് ജോലിക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ നിർദേശം. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞുപോകുന്ന വനിത ഓഫിസര്‍മാരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അടിയന്തരമായി ഇക്കാര്യങ്ങള്‍ നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി എക്സൈസ് കമീഷണർക്ക് നിര്‍ദേശം നല്‍കി. വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍ ജോലിസ്ഥലത്ത് പീഡനത്തിന് ഇരയാകുെന്നന്ന പേരുെവക്കാത്ത പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വനിത ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കായി നല്‍കിയിട്ടുള്ള സ്കൂട്ടറുകള്‍ അവര്‍തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. സ്കൂട്ടറി​െൻറ സ്റ്റിക്കര്‍ ഇളക്കിമാറ്റി പുരുഷ ഓഫിസര്‍മാര്‍ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കണം. അതി​െൻറ ഉത്തരവാദിത്തം ജില്ല ഡെപ്യൂട്ടി കമീഷണർമാർക്കായിരിക്കും. വനിത ഓഫിസര്‍മാരെ മിനിസ്റ്റീരിയല്‍ തസ്തികകളിൽ നിയോഗിക്കുന്നത് സംബന്ധിച്ച് പഠിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മയക്കുമരുന്ന്, കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പന - ഉപയോഗം എന്നിവയെക്കുറിച്ച് പരാതികള്‍ നിക്ഷേപിക്കാന്‍ എല്ലാ പഞ്ചായത്തിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം. വനിത ജീവനക്കാര്‍ക്ക് ശുചിമുറി ഇല്ലാത്ത സ്ഥലങ്ങളില്‍ ഒരു മാസത്തിനകം ശുചിമുറി തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.