ചൂഷണക്കാർക്കെതിരെ മുഖംനോക്കാതെ നടപടി ^മന്ത്രി തിലോത്തമൻ

ചൂഷണക്കാർക്കെതിരെ മുഖംനോക്കാതെ നടപടി -മന്ത്രി തിലോത്തമൻ തിരുവനന്തപുരം: ഉപഭോക്തൃരംഗത്ത് ഒരുപാട് കള്ളനാണയങ്ങളുണ്ടെന്നും ഏത് രീതിയിലും ലാഭംമാത്രം ലക്ഷ്യമിടുന്ന ഇത്തരം ചൂഷണക്കാർക്കെതിരെ സർക്കാർ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഉപഭോക്തൃകാര്യ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ ഉപഭോക്താവി​െൻറ കൈയിലെത്തുന്ന രീതിയാണ് ഇന്ന് നിലനിൽക്കുന്നത്. എന്നാൽ അതിനിടയിലും ചില ചൂഷണങ്ങൾ നടക്കുന്നുണ്ട്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോകതാവിന് എത്തിക്കണം. അതിന് ഉപഭോക്തൃ നിയമം ശക്തമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. ജില്ല ഉപഭോക്തൃതർക്ക പരിഹാര ഫോറം പ്രസിഡൻറ് പി. സുധീർ സംസാരിച്ചു. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ സെക്രട്ടറി ആൻഡ് കമീഷണർ മിനി ആൻറണി സ്വാഗതവും പൊതുവിതരണ ഡയറക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഡി നന്ദിയും പറഞ്ഞു. രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംസ്ഥാന അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. റേഷൻ വ്യാപാരികളുടെ മക്കൾക്കുള്ള സ്കോളർഷിപ് വിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.