റോഡ്​ മുറിച്ച്​ കടക്കാൻ പ്രായമായവർക്ക് ഇനി പൊലീസ്​ കൈത്താങ്ങ്

*ട്രാഫിക് െപാലീസുകാരും ഹോംഗാർഡുകളും ട്രാഫിക്വാർഡൻമാരും മുതിർന്ന പൗരന്മാരെ റോഡ് മുറിച്ചു കടക്കാൻ കൈപിടിച്ച് സഹായിക്കും തിരുവനന്തപുരം: മുതിർന്ന പൗരന്മാരെ റോഡ് മുറിച്ചു കടക്കാൻ സിറ്റി പൊലീസ് സഹായിക്കും. ഇതിനുള്ള നിർദേശം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നൽകി. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ചർച്ച ചെയ്യാനായി വെള്ളിയാഴ്ച സിറ്റി പൊലീസ് നടത്തിയ സെമിനാറിൽ പെങ്കടുത്തവരുടെ അഭിപ്രായം മാനിച്ചാണ് കമീഷണർ നിർദേശം നൽകിയത്. റോഡുകളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് എട്ടു വരെ ഡ്യൂട്ടി നോക്കുന്ന ട്രാഫിക് െപാലീസുകാരും ഹോംഗാർഡുകളും ട്രാഫിക് വാർഡൻമാരും മുതിർന്ന പൗരന്മാരെ റോഡ് മുറിച്ചു കടക്കാൻ കൈപിടിച്ച് സഹായിക്കും. ട്രാഫിക് പൊലീസ് ഇല്ലാത്ത സ്ഥലങ്ങളിൽ ലോക്കൽ പൊലീസും ഇവരെ സഹായിക്കും. കൂടാതെ, മുതിർന്ന പൗരന്മാർ ആവശ്യപ്പെട്ടാൽ ഒാേട്ടാ -ടാക്സി പിടിച്ച് നൽകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ഏകദിനശിൽപശാല ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.പി അജിത്, റിട്ട.എസ്.പി ലംബോദരൻ നായർ, കേൻറാൺമ​െൻറ് അസിസ്റ്റൻറ് കമീഷണർ ജനമൈത്രി കോഒാഡിനേറ്റർ രഘുനാഥൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.