'സംവേദന' ^​േവ്യാമാഭ്യാസം സമാപിച്ചു

'സംവേദന' -േവ്യാമാഭ്യാസം സമാപിച്ചു തിരുവനന്തപുരം: ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, യു.എ.ഇ എന്നീ ഏഷ്യൻ രാജ്യങ്ങളിലെ വ്യോമസേനകളുമായി സഹകരിച്ചുകൊണ്ട് ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ നടന്ന 'സംവേദന' വ്യോമാഭ്യാസം വെള്ളിയാഴ്ച സമാപിച്ചു. ഭാരതീയ വ്യോമസേനയുടെ റാപിഡ് ആക്ഷൻ മെഡിക്കൽ ടീമി​െൻറ (RAMT) തയാറെടുപ്പുകളും, പ്രവർത്തനരീതികളും വിവിധ വ്യോമാഭ്യാസങ്ങളും അടങ്ങുന്നതായിരുന്നു പരിപാടി. വ്യോമസേനയുടെ റാപിഡ് ആക്ഷൻ മെഡിക്കൽ ടീമി​െൻറ രക്ഷാപ്രദർശനം ശ്രദ്ധേയമായി. ഒരു ദിവസം 100 ഒൗട്ട്പേഷ്യൻറിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ 25 ബെഡോട് കൂടിയ കൂടാരത്തിൽ െഎ.സി.യു, ഒാപറേഷൻ തിയറ്റർ, എക്സറേ, ലാബ് എന്നിവ വ്യോമസേനയുടെ റാപിഡ് ആക്ഷൻ മെഡിക്കൽ ടീം സജ്ജീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.