വികസന സെമിനാർ

കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കൊല്ലം അസി. െഡവലപ്മ​െൻറ് കമീഷണർ വി. സുദേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷതവഹിച്ചു. ബി.ഡി.ഒ അശോക് കുമാർ, വൈസ് പ്രസിഡൻറ് സിന്ധുമോഹൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ബിനു കരുണാകരൻ, കെ. ബാബുരാജൻ, കെ. ചന്ദ്രശേഖരൻപിള്ള, എൻ. വിജയൻ, സ്റ്റാൻസി യേശുദാസൻ, എൽ. അനിൽ, കെ. തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവറ ജോൺ ഫിലിപ്, ഫെലിക്സ് മിരാൻറ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസവായ്പ: ധർണ നടത്തി കുണ്ടറ: കേന്ദ്ര സർക്കാർ നിർദേശപ്രകാരം വിദ്യാഭ്യാസവായ്പ എടുത്തവരുടെ പലിശ എഴുതിത്തള്ളാത്ത ബാങ്ക് നിലപാടിനെതിരെ കുണ്ടറ പൗരവേദിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സിൻഡിക്കേറ്റ് ബാങ്ക് കുണ്ടറ ശാഖയുടെ മുന്നിൽ നടന്ന ധർണ കൊല്ലം ജനജാഗ്രത കൺവീനർ കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡൻറ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. പേരയം പഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻസി യേശുദാസൻ, ബാങ്ക് ലോൺ ഹോൾഡേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കുമ്പളം നെൽസൺ, കെ.വി. മാത്യു, വെള്ളിമൺ ദിലീപ്, നീലേശ്വരം സദാശിവൻ, എം. മണി, ടി.ഡി. സദാശിവൻ, സൗമ്യരാജൻ, വൈ. ജോൺ എന്നിവർ സംസാരിച്ചു. ദേവരാജ ഗാനസന്ധ്യ കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേവരാജസംഗീത സന്ധ്യ നടത്തി. പേരയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിത സജീവ് ഉദ്ഘാടനം ചെയ്തു. ഗിറ്റാറിസ്റ്റ് മുളവന രാധാകൃഷ്ണൻ അനുസ്മരണം നടത്തി. പ്രദീപ് സ്വാതിയുടെ നേതൃത്വത്തിൽ ഗാനമേള നടന്നു. ലൈബ്രറി സാംസ്കാരിക വിഭാഗം കൺവീനർ പി. ക്ലീറ്റസ്, സെക്രട്ടറി എ.ബി. ലാൽസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.