വൈദ്യുതി മുടങ്ങും

പുനലൂർ: പുനലൂർ വൈദ്യുതി സെക്ഷൻ പരിധിയിലെ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ശിവൻകോവിൽ, പുനലൂർ ക്ലബ്, ശാസ്താംകോണം, കല്ലുമല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃർ അറിയിച്ചു. കുഞ്ഞുങ്ങൾക്ക് കുഞ്ഞാട് വിതരണം ഇന്ന് പുനലൂർ: കരവാളൂർ ഗവ. എൽ.പി സ്കൂൾ 96ാമത് വാർഷികവും കുട്ടികൾക്ക് ആട് വിതരണവും ശനിയാഴ്ച നടക്കും. പൊതുസമ്മേളനം ഉച്ചക്ക് രണ്ടരക്ക് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡൻറ് ആർ. വിനോദ്കുമാർ അധ്യക്ഷ‍ത വഹിക്കും. ഒന്നാംക്ലാസിലെ എല്ലാ കുട്ടികൾക്കും കുഞ്ഞാട് വിതരണം ചെയ്യും. കൂടാതെ മാതാവോ പിതാവോ മരണപ്പെടുന്ന കുട്ടികളുടെ മുഴുവൻ പഠനചെലവും ഏറ്റെടുക്കുന്ന വിദ്യാഭ്യാസ ധനസഹായനിധി, കുട്ടികളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും മരണമോ മാരകരോഗമോ ഉണ്ടായാൽ നൽകുന്ന കുടുംബ സഹായനിധി പദ്ധതികളും സ്കൂൾ നടത്തുന്നുണ്ട്. പുനലൂരില്‍ ഓട നിർമാണം തുടങ്ങി പുനലൂര്‍: ദേശീയപാതയോരത്ത് ഓടയും നടപ്പാതയും നിർമിക്കുന്നതിന് തുടക്കമായി. എന്നാൽ ഓടക്ക് ആവശ്യമായി വരുന്ന സ്ഥലം ഒഴിപ്പിച്ചെടുക്കുന്നത് പൂർണമായിട്ടില്ല. പലയിടത്തും തർക്കവും കേസും തുടരവെയാണ് കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് നിർമാണം ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സി ജങ്ഷൻ മുതൽ ചെമ്മന്തൂർ വരെ ഒന്നേകാൽ കിലോമീറ്റർ ദൂരത്തിലാണ് ഓടയും നടപ്പാതയും നിർമിക്കേണ്ടത്. ഓട കുഴിക്കുന്ന ജോലികളാണ് ആരംഭിച്ചത്. എന്നാല്‍ നീരൊഴുക്കും റോഡി​െൻറ അടിയിലൂടെ സ്ഥാപിച്ചിട്ടുള്ള ടെലിഫോണ്‍ കേബിളുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികളും നിർമാണ പ്രവര്‍ത്തനങ്ങൾക്ക് തട‍സ്സമായിട്ടുണ്ട്. പലയിടത്തും കൈയേറ്റം ഒഴിപ്പിക്കുന്നതിനായുള്ള സര്‍വേ സംബന്ധിച്ച് അവ്യക്തത ജോലികള്‍ വൈകിക്കും. ഇതേസമയം മഴക്കാലത്തിന് മുമ്പ് നിർമാണം പൂര്‍ത്തിയാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വിഭാഗത്തി​െൻറ പട്ടണവികസന പദ്ധതിയുടെ ഭാഗമായാണ് പുനലൂരില്‍ ഓടയും നടപ്പാതയും നിർമിക്കുന്നത്. ഇതിനായി 2.41 കോടി അനുവദിച്ചിരുന്നു. ഒന്നരമാസം മുമ്പ് ഇതിനുള്ള പ്രവര്‍ത്തനങ്ങൾ തുടങ്ങിയെങ്കിലും കാര്യമായ പുരോഗതിയില്ല. പലയിടത്തും കടകളുടെ ഇറക്കുകള്‍ നീക്കംചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കവും വ്യാപകമായ പരാതികളും ഉടലെടുത്തു. ഇക്കാര്യങ്ങളൊന്നും പരിഹരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.