പൊലീസിൽ നീന്തൽ, കളരി കേന്ദ്രങ്ങൾ തുടങ്ങും

തിരുവനന്തപുരം: കായികരംഗത്തെ പ്രവർത്തനം വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായി കേരള പൊലീസ് നീന്തൽ, കളരി എന്നിവക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് ആരംഭിക്കും. ഇതോടൊപ്പം ആധുനിക സൗകര്യമുള്ള ഫിസിയോ തെറപ്പി കേന്ദ്രവും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഈ മേഖലയിൽ പ്രാവീണ്യമോ, യോഗ്യതാ സർട്ടിഫിക്കറ്റോ, സാങ്കേതിക പരിജ്ഞാനമോ ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത് ഈ കേന്ദ്രങ്ങളിൽ നിയോഗിക്കും. നീന്തലിൽ വനിതകളെയും കളരി, ഫിസിയോതെറപ്പി എന്നീ കേന്ദ്രങ്ങിൽ വനിതകളെയും പുരുഷന്മാരെയും നിയമിക്കും. യോഗ്യതയും താൽപര്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥർ igptvmrange.pol@kerala.gov.in എന്ന മെയിൽ ഐഡിയിലോ, തപാൽ മാർഗമോ മാർച്ച് 25 നകം തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിക്ക് അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.