പി.എം. വാസുദേവൻ

തിരുവനന്തപുരം: കമലേശ്വരം വലിയവീട് ലെയിനിൽ പാണപറമ്പുവീട്ടിൽ (68) നിര്യാതനായി. ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ മുൻ ജന. സെക്രട്ടറിയും സി.പി.െഎ കമലേശ്വരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കോട്ടയം മീനച്ചൽ താലൂക്കിലെ ഇലയ്ക്കാട് ആണ് ജനനം. പാല സ​െൻറ് തോമസ് കോളജിൽ എ.െഎ.എസ്.എഫ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പറപ്പൂരിൽ അധ്യാപകനായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. ഡി.എസ്.ടി.യു ജന. സെക്രട്ടറി, ട്രഷറർ, പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എ.കെ.എസ്.ടി.യുവി​െൻറ ആദ്യ ട്രഷററായിരുന്നു. പിന്നീട് യൂനിയൻ ജനറൽ സെക്രട്ടറിയായി. വിരമിച്ച പ്രധാനാധ്യാപികയും കേരള സ്റ്റേറ്റ് ഡൊമസ്റ്റിക് വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) ജനറൽ സെക്രട്ടറിയുമായ കെ.കെ. പുഷ്പവല്ലിയാണ് ഭാര്യ. മക്കൾ: വിപിൻ വി. ദേവ് (ബിസിനസ്), വി. ടിറ്റുപ്രിയ. മരുമക്കൾ: ഡോ. രശ്മി കെ. രാമൻ (കോട്ടയം ജനറൽ ആശുപത്രി). മന്ത്രി ഇ. ചന്ദ്രശേഖരൻ, സി. ദിവാകരൻ എം.എൽ.എ, സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ഡെ. സ്പീക്കർ വി. ശശി, പന്ന്യൻ രവീന്ദ്രൻ തുടങ്ങി സമൂഹത്തിലെ വിവിധ രാഷ്ട്രീയ -സാമൂഹിക പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. ശാന്തികവാടത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.