ഡോർ ​െഡലിവറി ആഗ്രഹിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളുണ്ട്​ ^മന്ത്രി

ഡോർ െഡലിവറി ആഗ്രഹിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളുണ്ട് -മന്ത്രി തിരുവനന്തപുരം: ഉൽപന്നങ്ങൾ ഡോർ െഡലിവറിയായി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളിവിടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. കോൺഫെഡറേഷൻ ഒാഫ് കൺസ്യൂമർ വിജിലൻസ് സ​െൻറർ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2022 ആകുേമ്പാഴേക്ക് 28 ശതമാനത്തിലേറെ കച്ചവടവും ഒാൺലൈൻ വഴിയാവുമെന്നും ഏതുവഴിയുള്ള വാങ്ങലായാലും വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കടമ ഉപഭോക്താക്കൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് ഉപഭോക്താക്കൾക്ക് വഴികാട്ടിയാവാൻ ഉപഭോക്തൃസംഘടനകൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. മൾട്ടി ലവൽ മാർക്കറ്റിങ്/ഡയറക്ട് സെല്ലിങ് ഗൈഡ്ലൈൻ 2016 വിശദീകരിച്ച് ഡോ. തോമസ് ജോസഫ് തുങ്കുഴി ക്ലാസെടുത്തു. ആർ. തുളസീധരൻപിള്ള മോഡറേറ്ററായിരുന്നു. അഡ്വ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.