പമ്പിൽനിന്ന്​ എണ്ണ ചോർന്ന്​ കിണറുകൾ മലിനമായിട്ടും നടപടിയില്ല

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ കഴക്കൂട്ടം: പോത്തൻകോട് ശാന്തിഗിരിക്ക് സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് എണ്ണ ചോരുന്നതായി ആരോപണം. പ്രദേശത്തെ കിണറുകൾ എണ്ണ കലർന്ന് മലിനമായ അവസ്ഥയാണ്. ഡീസൽ ടാങ്കിനുണ്ടായ ചോർച്ചയാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. ആറ് മാസത്തിലേറെയായി കിണറുകൾ മലിനമായി തുടങ്ങിയിട്ട്. എന്നാൽ, അധികൃതർ പരാതികൾ അവഗണിക്കുകയായിരുന്നു. പമ്പ് ഉടമകളോട് പരാതിപ്പെെട്ടങ്കിലും നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് നിരവധിപേർ വീടുകൾ ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറ്റി. നിരവധിപേർ താമസം മാറാൻ ഒരുങ്ങുകയാണ്. പമ്പ് ഉടമക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. അനധികൃത മദ്യവിൽപന; ഒരാൾ പിടിയിൽ കഴക്കൂട്ടം: അനധികൃത മദ്യവിൽപന നടത്തിയയാൾ മംഗലപുരം പൊലീസ് പിടിയിൽ. ബിവറേജസ് ഒൗട്ട്ലെറ്റുകളിൽനിന്ന് വാങ്ങി ചില്ലറ വിൽപന നടത്തുകയായിരുന്നു. മുരുക്കുംപുഴ കോഴിമട സ്വദേശി അപ്പുവാണ് (68) പിടിയിലായത്. മംഗലപുരം എസ്.െഎ ജയൻ, പൊലീസുകാരായ അപ്പു, രാജീവ്, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.