നഷ്​ടപ്പെട്ട സ്വർണമാല കണ്ടെത്തി ഉടമസ്​ഥക്ക് നൽകി പിങ്ക് ബീറ്റ്

തിരുവനന്തപുരം: കളഞ്ഞുപോയ സ്വർണമാല കണ്ടെത്തി ഉടമസ്ഥക്ക് തിരികെ നൽകി പിങ്ക് ബീറ്റ്. കോട്ടയം സ്വദേശി ആയിഷ ഷിഹാബി​െൻറ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് തിരികെ കിട്ടിയത്. മ്യൂസിയം ഭാഗത്ത് നഷ്ടപ്പെട്ട സ്വർണമാലയെക്കുറിച്ച് സിറ്റി കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ആ ഭാഗത്ത് ഡ്യൂട്ടിയിലുള്ള പിങ്ക് ബീറ്റിനെയും പിങ്ക് പട്രോളിനെയും വിവരം അറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ പിങ്ക് ബീറ്റിലെ വനിത പൊലീസുദ്യോഗസ്ഥരായ ശ്രീകാര്യം സ്റ്റേഷനിലെ പ്രീത, തമ്പാനൂർ സ്റ്റേഷനിലെ ആഗ്നസ് എന്നിവർക്കാണ് സ്വർണമാല കിട്ടിയത്. ഇവർ മാല കൺേട്രാൾ റൂമിൽ എത്തിക്കുകയും കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർ സുരേഷ് കുമാറി​െൻറ സാന്നിധ്യത്തിൽ ഉടമസ്ഥക്ക് കൈമാറുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.