ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കാട്ടാക്കട: മാറനല്ലൂർ ഗ്രാമ പഞ്ചായത്തിൽനിന്ന് ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ ഉടൻ എത്തിക്കണമെന്നും അല്ലാത്തവർക്ക് ആനുകൂല്യം നഷ്ടമാകുമെന്നും സെക്രട്ടറി അറിയിച്ചു. പാരിസ്ഥിതികം സെമിനാർ കാട്ടാക്കട: സ​െൻറർ ഫോർ റൂറൽ ആൻഡ് എൻവയൺമ​െൻറൽ െഡവലപ്മ​െൻറ് സ്റ്റഡീസ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പി​െൻറ സഹകരണത്തോടെ പാരിസ്ഥിതികം സെമിനാർ സംഘടിപ്പിച്ചു. അരുമാളൂർ എൽ.പി സ്‌കൂളിൽ നടന്ന പരിപാടി മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രമാദേവി ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ജി.എസ്. ജ്യോതി കുമാർ വിഷയാവതരണം നടത്തി. എം. ശാന്തി പ്രമീള, എസ്. സജിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.