106 പിന്നിട്ട സുബ്രഹ്​മണ്യം പിള്ളക്ക് ആദരവുമായി പെൻഷനേഴ്സ് യൂനിയൻ

പാലോട്: നന്ദിയോട് പഞ്ചായത്തിലെ മുതിർന്ന പൗരന് ആദരവുമായി കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ. 106 വയസ്സ് പിന്നിട്ട കുറുന്താളി ശങ്കരമംഗലം വീട്ടിൽ സുബ്രഹ്മണ്യം പിള്ളക്ക് ആദരമർപ്പിക്കാനാണ് യൂനിയൻ അംഗങ്ങൾ എത്തിയത്. തിരുവനന്തപുരം പുത്തൻചന്തയിൽ ജനിച്ച പിള്ള എൻജിനീയറിങ് കോളജ് ജീവനക്കാരനായിരുന്നു.12 മക്കളിൽ ആറ് പേരും ഭാര്യ മീനാക്ഷിയും വിടപറഞ്ഞു. ഏറെക്കാലം പാലോട് ടൗണിൽ താമസിച്ചിരുന്ന ഇദ്ദേഹം ഇളയമകൾക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. കൈതാങ്ങുണ്ടെങ്കിൽ അൽപദൂരം നടക്കും. കേൾവിക്കുറവുമുണ്ട്. മക്കളും ചെറുമക്കളും അയൽവാസികളുമെല്ലാം ഏതുകാര്യത്തിനും ഒപ്പമുള്ളതി​െൻറ സന്തോഷത്തിലാണ് ഈ മുത്തച്ഛൻ. യൂനിയൻ ഭാരവാഹികളായ കൈതയിൽ ദിവാകരൻ നായർ, സുബ്രമഹ്മണ്യ പിള്ള, വാർഡ് അംഗം അനിതാ കൃഷ്ണൻ എന്നിവർക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളും ജീവിതത്തിൽ നൂറ്റാണ്ട് പിന്നിട്ട പിള്ളയെ ആദരിക്കാൻ വസതിയിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.