പാങ്ങോട് ഗവ. സ്​കൂൾ സപ്തതി ആഘോഷം

കല്ലറ: പാങ്ങോട് ഗവ. എൽ.പി സ്കൂളി​െൻറ സപ്തതി ആഘോഷവും സ്കൂൾ വാർഷികവും പ്രതിഭകളെ ആദരിക്കലും നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന പൊതുസമ്മേളനം പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബാബു രാജൻ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ചവിജയം നേടിയ പ്രതിഭകളെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. സുഭാഷും കലാപ്രതിഭകളെ ബ്ലോക്ക് പഞ്ചായത്തംഗം എം.എം. ഷാഫിയും ആദരിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ അബ്ദുൽ അസീസ്, അധ്യാപക പ്രതിനിധി രാധാകൃഷ്ണൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്വപ്ന, വാർഡ് അംഗം ബിൻസി, സ്കൂൾ വികസനസമിതി ചെയർമാൻ എം.എം. സൈഫുദ്ദീൻ, എ.എൻ. അഷ്റഫ്, അബ്ദുൽ ഹക്കിം, സലിം, ഷിഫാന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.