സ്​കൂൾ വാർഷികാഘോഷം

നെയ്യാറ്റിൻകര: കരുമാനൂർ എച്ച്.എം.എസ് എൽ.പി.എസ് 102ാം വാർഷികാഘോഷം ജില്ല പഞ്ചായത്ത് അംഗം ബെൻ ഡാർവിൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ. ആർ.ഡി. മോഹൻരാജ് അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ. സുനികുമാരി വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിഭാ നിർണയ റാങ്ക് ജേതാക്കളെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ചു സ്മിതയും റവന്യൂ ജില്ല പ്രവൃത്തിപരിചയ ജേതാവിനെ ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷും ഐ.ടി, ജി.കെ സ്കോളർഷിപ് നേടിയവരെ പി.ടി.എ പ്രസിഡൻറ് സി.ജെ. അനിൽകുമാറും അനുമോദിച്ചു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, പ്രധാനാധ്യാപിക ആർ. പുഷ്പകുമാരി, എസ്.ആർ.ജി കൺവീനർ എസ്. ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.