സ്​കൂൾ വാർഷികാഘോഷം

തിരുവനന്തപുരം: പോങ്ങുംമൂട് സ​െൻറ് പീറ്റേഴ്സ് മ​െൻറലി ചലഞ്ച്ഡ് ചിൽഡ്രൻസ് സ്കൂൾ വാർഷികാഘോഷവും രക്ഷാകർതൃ സംഗമവും മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകളെ േപ്രാത്സാഹിപ്പിക്കാനും അവരിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും സമൂഹത്തിന് കഴിയണമെന്ന് അവർ പറഞ്ഞു. സ​െൻറ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. എൽദോ പോൾ മറ്റമന അധ്യക്ഷതവഹിച്ചു. ഐ.എസ്.ആർ.ഒ. മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കോശി എം. ജോർജ്, ഇടവക ട്രസ്റ്റി രാജൻ പി. എബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ ജെ. റിനി, പി.ടി.എ. പ്രസിഡൻറ് എം.എം. തോമസ്, ബെന്നി വർഗീസ്, ലിസി കുര്യാക്കോസ്, ടെൻസി ഡെയ്സൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.